Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലഹരിവിരുദ്ധ ദിനാചരണവും സൈക്കിള്‍ റാലിയും നടത്തി
25/06/2022
വൈക്കം ജനമൈത്രി പോലീസിന്റെയും ജനമൈത്രി സമിതിയുടെയും നേതൃത്വത്തില്‍ ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചു നടത്തിയ ലഹരി വിരുദ്ധ സൈക്കിള്‍ റാലി ഡിവൈഎസ്പി എ.ജെ തോമസ് ഫ്‌ളാഗ് ഓഫ് ചെയ്യുന്നു.

വൈക്കം: ജില്ലാ പോലീസിന്റെ ലഹരി വിരുദ്ധ പദ്ധതിയായ മുക്തിയുടെ ഭാഗമായി വൈക്കം ജനമൈത്രി പോലീസിന്റെയും, ജനമൈത്രി സമിതിയുടെയും, വിവിധ സ്‌കൂള്‍, കോളേജുകളുടെയും നേതൃത്വത്തില്‍ ലഹരിവിരുദ്ധ ദിനാചരണവും സൈക്കിള്‍ റാലിയും ഉപന്യാസ മത്സരവും നടത്തി. വലിയകവലയില്‍ ടി.കെ മാധവന്‍ സ്‌ക്വയറില്‍നിന്നും പുറപ്പെട്ട ലഹരി വിരുദ്ധ സൈക്കിള്‍ റാലിയില്‍ വിവിധ സ്‌കൂള്‍, കോളേജുകളിലെ നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്തു. വൈക്കം ഡിവൈഎസ്പി എ.ജെ തോമസ് ഫ്‌ളാഗ് ഓഫ് ചെയ്തു. നഗരം ചുറ്റിയ സൈക്കിള്‍ റാലി സമ്മേളന സ്ഥലമായ വൈക്കം സത്യാഗ്രഹ സ്മാരകത്തില്‍ സമാപിച്ചു. തുടര്‍ന്ന് സത്യാഗ്രഹ ഹാളില്‍ നടന്ന ലഹരി വിരുദ്ധ സമ്മേളനം നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് ഉദ്ഘാടനം ചെയ്തു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.ജി കൃഷ്ണന്‍ പോറ്റി അധ്യക്ഷത വഹിച്ചു. ഡിവൈഎസ്പി എ.ജെ തോമസ് ലഹരി വിരുദ്ധ സന്ദേശം നല്‍കി. ജനമൈത്രി പിആര്‍ഒ ബി സിജി, എസ്.ഐ അജ്മല്‍ ഹുസൈന്‍#ാ, മഹാദേവ കോളേജ് ഡയറക്ടര്‍ പി.ജി.എം നായര്‍, ജോസഫ് തോമസ്, ടി.ആര്‍ മോഹനന്‍, ബിന്ദു ഷാജി, കെ ശിവപ്രസാദ്, എം.ഒ വര്‍ഗീസ്, പി സോമന്‍പിള്ള, ജോര്‍ജ് കുടല്ലി, ശ്രദ്ധ മുരളി, കോ-ഓര്‍ഡിനേറ്റര്‍ പി.എം സന്തോഷ്‌കുമാര്‍, ലൈല ജയരാജ് എന്നിവര്‍ പ്രസംഗിച്ചു.
വെള്ളൂര്‍ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ വിവിധ സ്‌കൂളുകളിലെ എസ്.പി.സികളെയും എന്‍എസ്എസ് വാളണ്ടിയര്‍മാരെയും പൊതുജനങ്ങളെയും അണിനിരത്തി പെരുവയില്‍ ലഹരിവിരുദ്ധ സന്ദേശറാലി നടത്തി. സബ് ഇന്‍സ്‌പെക്ടര്‍ എം.എല്‍ വിജയപ്രസാദ് ഫ്‌ളാഗ് ഓഫ് ചെയ്തു. തുടര്‍ന്നുനടന്ന സമ്മേളനം മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ജനമൈത്രി പോലീസ് ഓഫീസര്‍ കെ.വി സന്തോഷ്, എസ്.ഐ വി.എച്ച് മുജീബ്, ഐ.സി മണി, ജോണ്‍, എസ് ഗീത, എബ്രഹാം തോട്ടുപുറം, ടോമി മ്യാലില്‍, സി.എസ് മനോജ് കുമാര്‍, എം.എസ് രാജീവ്, കെ.ജി സിന്ധു, കെ സുരഭി എന്നിവര്‍ പ്രസംഗിച്ചു.