Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉല്ലല ഓങ്കാരേശ്വരം ക്ഷേത്രത്തില്‍ പ്രതിഷ്ഠ വാര്‍ഷികം ആഘോഷിച്ചു
25/06/2022
ഉല്ലല ഓങ്കാരേശ്വരം ക്ഷേത്രത്തിലെ പ്രതിഷ്ഠ വാര്‍ഷികത്തോടനുബന്ധിച്ച് ക്ഷേത്രം തന്ത്രി സ്വാമി ശിവനാരായണ തീര്‍ത്ഥ ബ്രഹ്മകലശം ഏഴുന്നള്ളിക്കുന്നു.

വൈക്കം: ശ്രീനാരായണ ഗുരു അവസാനമായി പ്രതിഷ്ഠ നടത്തിയ ഉല്ലല ഓങ്കാരേശ്വരം ക്ഷേത്രത്തിലെ 95-ാമത് പ്രതിഷ്ഠ വാര്‍ഷികം വിവധ ചടങ്ങുകളോടെ നടത്തി. നിരവധി ഭക്തര്‍ പുലര്‍ച്ചെ മുതല്‍ ക്ഷേത്ര ദര്‍ശനം നടത്താന്‍ എത്തിയിരുന്നു. ശിവഗിരിമഠം സ്വാമി ശിവനാരായണ തീര്‍ത്ഥ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. ഗണപതിഹോമം, കലശപൂജ, കലശം ഏഴുന്നള്ളിപ്പ്, കലശാഭിഷേകം, പ്രാര്‍ത്ഥന എന്നിവയായിരുന്നു പ്രധാന ചടങ്ങുകള്‍. ബ്രഹ്മകലശം ഏഴുന്നള്ളിപ്പില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു. ക്ഷേത്രം പ്രസിഡന്റ് പി.വി ബിനേഷ്, വൈസ് പ്രസിഡന്റ് കെ.എസ് പ്രീജുമോന്‍, സെക്രട്ടറി കെ.വി പ്രസന്നന്‍, ജോയിന്റ് സെക്രട്ടറി സന്തോഷ്, ടി.പി സുഖലാല്‍, ട്രഷറര്‍ പവനന്‍, ആചാര്യ തങ്കമ്മ മോഹന്‍, സാജു കോപ്പുഴ, ആഷ, പി.എസ് കരുണാകരന്‍, രമേശ് പി ദാസ്, തിരുമേനി, സജി, സിദ്ധാര്‍ത്ഥന്‍, സിജു, എസ്.കെ സജി, പി.ആര്‍ ബിജു, ഷീല എന്നിവര്‍ നേതൃത്വം നല്‍കി.