Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാതില്‍പടി സേവന പദ്ധതിക്ക് വൈക്കം നഗരസഭയില്‍ തുടക്കമായി
25/06/2022
സംസ്ഥാന സര്‍ക്കാരിന്റെ വാതില്‍പടി സേവന പദ്ധതിയുടെ വൈക്കം നഗരസഭാതല ഉദ്ഘാടനം വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് നിര്‍വഹിക്കുന്നു.

വൈക്കം : സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വാതില്‍പടി സേവന പദ്ധതിയുടെ ഭാഗമായി വൈക്കം നഗരസഭ എല്ലാ വാര്‍ഡുകളിലും കുടുംബങ്ങള്‍ സന്ദര്‍ശിച്ച് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അന്വേഷിച്ച് പരിഹാര മാര്‍ഗത്തിന് ബന്ധപ്പെട്ടവരെ അറിയിക്കും. പെന്‍ഷന്‍ വിതരണം, മസ്തറിങ്, മരുന്ന് വിതരണം, പ്രായമായവരുടെ ആരോഗ്യ പരിപാലനം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷ തയ്യാറാക്കല്‍ എന്നിവയാണ് വാതില്‍പടി സേവനത്തിന്റെ പ്രത്യേകത. ആശാ വര്‍ക്കര്‍മാര്‍, വാളണ്ടിയര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവരുടെ സംഘങ്ങളാണ് വീടുകള്‍ കയറി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കുന്നത്. നഗരസഭാതല പ്രവര്‍ത്തന പരിപാടി വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബി ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രീതാ രാജേഷ്, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എസ് ഹരിദാസന്‍ നായര്‍, കൗണ്‍സിലര്‍മാരായ എന്‍ അയ്യപ്പന്‍, ബി രാജശേഖരന്‍, രാധിക ശ്യാം, എസ്.ഇന്ദിരദേവി, സെക്രട്ടറി ഇന്‍ ചാര്‍ജ് ഒ.വി മായ, സൂപ്രണ്ട് സുധന്‍ എന്നിവര്‍ പ്രസംഗിച്ചു.