Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മുരളീധരന്‍ നായരുടെ മനസലിവില്‍ വെച്ചൂരില്‍ അംഗന്‍വാടിയ്ക്ക് സ്വന്തം സ്ഥലമായി
24/06/2022
വെച്ചൂര്‍ അംഗന്‍വാടിക്ക് ദ്വാരകയില്‍ സി.വി മുരളീധരന്‍ നായര്‍ സൗജന്യമായി നല്‍കിയ 3 സെന്റ് സ്ഥലത്തിന്റെ രേഖ വെച്ചൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ഷൈലകുമാറിന് കൈമാറുന്നു.

വൈക്കം: വെച്ചൂര്‍ ദ്വാരകയില്‍ സി.വി മുരളീധരന്‍ നായരുടെ മനസലിവില്‍ വെച്ചൂര്‍ 81-ാം നമ്പര്‍ അംഗന്‍വാടിക്ക് സ്വന്തമായി സ്ഥലമായി. നാലാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടിക്ക് സ്വന്തമായ സ്ഥലമോ കെട്ടിടമോ ഇല്ലാത്ത സാഹചര്യത്തില്‍ പഞ്ചായത്തിന്റെ നമ്പ്യാര്‍മഠം റോഡരുകില്‍ അംഗന്‍വാടിക്ക് കെട്ടിടം നിര്‍മിക്കാന്‍ മൂന്നു സെന്റ് സ്ഥലം മുരളീധരന്‍ നായര്‍ സൗജന്യമായി നല്‍കി. ഇതിന്റെ രേഖകള്‍ മുരളീധരന്‍ നായരുടെ വസതിയില്‍ വച്ച് പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ഷൈലകുമാറിന് കൈമാറി. സ്വന്തമായി സ്ഥലം ലഭിച്ചതോടെ സ്മാര്‍ട്ട് അംഗന്‍വാടി നിര്‍മിക്കാനുള്ള തയ്യാറെടുപ്പിലാണ് പഞ്ചായത്ത്. 16 കുട്ടികളാണ് ഇവിടുത്തെ പഠിതാക്കള്‍, ജീര്‍ണാവസ്ഥയിലായ വാടക കെട്ടിടവും സ്ഥല സൗകര്യകുറവും കുട്ടികളെയും അധ്യാപകരെയും വിഷമത്തിലാക്കിയിരുന്നു. കെട്ടിടത്തിന് ആവശ്യമായ സ്ഥലം ലഭിച്ചതോടെ കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കാന്‍ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് അംഗന്‍വാടി ജീവനക്കാര്‍. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ സ്വപ്ന മനോജ് അധ്യക്ഷത വഹിച്ചു. കുടുംബാഗം വി സോമന്‍ നായര്‍ ആതിര, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എസ്.മനോജ്കുമാര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്‍സി ജോസഫ്, മെമ്പര്‍മാരായ പി.കെ മണിലാല്‍, സോജി ജോര്‍ജ്, ആന്‍സി തങ്കച്ചന്‍, ബിന്ദു രാജു, എം രഘു, അംഗന്‍വാടി അധ്യാപിക ബീനാ സിജി, പഞ്ചായത്ത് സെക്രട്ടറി റെജിമോന്‍, അസി. സെക്രട്ടറി സുധീന്ദ്രബാബു, കെ സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.