Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ക്ഷേത്രത്തിലെ ശുചീകരണത്തിന് പവര്‍ വാഷ് യന്ത്രം സമര്‍പ്പിച്ചു
24/06/2022
വൈക്കം മഹാദേവ ക്ഷേത്രത്തില്‍ ക്ഷേത്ര ഉപദേശ സമിതി, ജീവനക്കാര്‍, ദേഹണ്ണക്കാര്‍, ശാന്തിമാര്‍ എന്നിവര്‍ ചേര്‍ന്നു സമര്‍പ്പിച്ച പവര്‍ വാഷ് യന്ത്രത്തിന്റെ സ്വിച്ച് ഔണ്‍ കര്‍മം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ പി.എം തങ്കപ്പന്‍ നിര്‍വഹിക്കുന്നു.

വൈക്കം: മഹാദേവ ക്ഷേത്രത്തിന്റെ എല്ലാ മേഖലകളും എളുപ്പത്തില്‍ ശുചീകരിച്ച് വൃത്തിയാക്കുന്നതിന് സമര്‍പ്പിച്ച പവര്‍ വാഷ് യന്ത്രത്തിന്റെ സ്വിച്ച ഔണ്‍ കര്‍മം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ പി.എം തങ്കപ്പന്‍ നിര്‍വഹിച്ചു. ക്ഷേത്ര ഉപദേശ സമിതിയുടെയും ജീവനക്കാര്‍, ദേഹണ്ണക്കാര്‍, ശാന്തിമാര്‍ എന്നിവരുടെയും കൂട്ടായ്മയിലാണ് ക്ഷേത്രത്തിന് പവര്‍ വാഷ് യന്ത്രം ലഭിച്ചത്. എണ്ണ വീണു കറപിടിച്ച ഭാഗങ്ങള്‍, പ്രാവിന്‍ കാഷ്ടം വീണു മലിനമായ ഭാഗങ്ങള്‍, ബലിക്കല്‍പുര, കൊടിമരചുവട്, ആനകൊട്ടില്‍, ചുമരുകള്‍ എന്നീ ഭാഗങ്ങളും വൃത്തിയാക്കാനാണ് പവര്‍ വാഷ് യന്ത്രം പ്രയോജനപ്പെടുത്തുന്നത്. മനുഷ്യ പ്രയത്‌നം കൊണ്ട് ശുചീകരിക്കാന്‍ പറ്റാത്ത ഭാഗങ്ങളുടെ സംരക്ഷണത്തിനും യന്ത്രത്തിന്റെ പ്രവര്‍ത്തനം ഉപകാരപ്പെടും. ദേവസ്വം അഡ്മിനിസസ്‌ട്രേറ്റീവ് ഓഫീസര്‍ അനില്‍കുമാര്‍, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ഷാജി വല്ലൂത്തറ, സെക്രട്ടറി ബി.ഐ പ്രദീപ് കുമാര്‍, വൈസ് പ്രസിഡന്റ് പി.പി സന്തോഷ്, മെമ്പര്‍മാരായ ഇ.കെ ശിവന്‍, എസ് സുരേഷ്, എസ്.പി സാബു, അജി മാധവന്‍, എ ബാബു, ശോഭ ഷണ്മുഖന്‍ എന്നിവര്‍ പങ്കെടുത്തു.