Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഫിസിയോതെറാപ്പി റാങ്ക് ജേതാക്കളെ ബിസിഎഫ് കോളേജ് ആദരിച്ചു
24/06/2022
കേരള ആരോഗ്യ സര്‍വകലാശാലയിലെ ബാച്ചിലര്‍ ഓഫ് ഫിസിയോതെറാപ്പി കോഴ്‌സിലെ റാങ്ക് ജേതാവിനെ ബിസിഎഫ് ചെയര്‍മാന്‍ ഡോ. കെ പരമേശ്വരന്‍ ആദരിക്കുന്നു.

വൈക്കം: കേരള ആരോഗ്യ സര്‍വകലാശാലയില്‍ ബാച്ചിലര്‍ ഓഫ് ഫിസിയോതെറാപ്പി കോഴ്‌സില്‍ ഒന്നും മൂന്നും റാങ്കുകള്‍ കരസ്ഥമാക്കിയവരെയും 2019-2020 അധ്യയന വര്‍ഷത്തില്‍ സര്‍വകലാശാല യുവജനോല്‍സവ കലാതിലകപട്ടം നേടിയ ജേതാവിനെയും ബിസിഎഫ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ആദരിച്ചു. ഒന്നാം റാങ്ക് നേടിയ എസ് ശ്രീലക്ഷ്മിയ്ക്ക് ബാഹുലേയന്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ആന്റ് സിഇഒ ഡോ. കെ പരമേശ്വരനും ,മൂന്നാം റാങ്ക് നേടിയ അനുവിന്ദ് സന്തോഷിന് മാനേജിങ് ഡയറക്ടര്‍ ഡോ. ജാസര്‍ മുഹമ്മദ് ഇക്ബാലും, കലാതിലകപട്ടം നേടിയ വി ദിവ്യയ്ക്ക് ഡയറക്ടര്‍ എം.എം വര്‍ഗീസും പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ.എസ് ശരത്ത്, വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ. നിഷ വില്‍സണ്‍, അസോ. പ്രൊഫസര്‍മാരായ ജി രാജന്‍, അര്‍ജുന്‍, ആര്‍ കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.