Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു
24/06/2022
വൈക്കം സത്യാഗ്രഹ സ്മാരക ഹാളില്‍ വിവിധ സ്‌കൂളുകളുടെ നേതൃത്വത്തില്‍ നടത്തിയ അന്തര്‍ദേശീയ യോഗ ദിനാഘോഷം നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം സ്വാതന്ത്ര്യദിനത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ആസാദി ക അമൃത് മഹോത്സവത്തിന്റെ ഭാഗമായി വൈക്കം സത്യാഗ്രഹ സ്മാരക ഹാളില്‍ വിവിധ സ്‌കൂളുകളുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു. കാരിക്കോട് ശ്രീ സരസ്വതി വിദ്യാമന്ദിര്‍, കീഴൂര്‍ സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കീഴൂര്‍, വൈക്കം ശ്രീ ശങ്കര ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വൈക്കം എന്നിവയുടെ നേതൃത്വത്തിലായിരുന്നു ആഘോഷം.
വൈക്കം നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലേഖ ശ്രീകുമാര്‍, സിബിഎസ്ഇ സിറ്റി കോ-ഓര്‍ഡിനേറ്റര്‍ ആര്‍ രഞ്ജിത്ത്, പ്രിന്‍സിപ്പാള്‍മാരായ സിസ്റ്റര്‍ മിനി, സന്ധ്യ പണിക്കര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വൈക്കം ആശ്രമം സ്‌കൂളില്‍ യോഗ ദിനം സമുചിതമായി ആചരിച്ചു. യോഗാചാര്യന്‍ രാജീവന്‍ നരേന്ദ്രന്‍ യോഗ നയിച്ചു. യോഗയുടെ പ്രാധാന്യവും പ്രസക്തിയും പ്രതിപാദിക്കുന്ന വിവിധ സെഷനുകളിലായി സ്‌കൂളിലെ എസ്.പി.സി, എന്‍.എസ്.എസ്, റെഡ് ക്രോസ്, ലിറ്റില്‍ കൈറ്റ്സ് എന്നീ യൂണിറ്റുകള്‍ പങ്കെടുത്തു. പ്രധാനാധ്യാപിക പി.ആര്‍ ബിജി, പ്രിന്‍സിപ്പാള്‍ ഷാജി ടി കുരുവിള, അധ്യാപകരായ ആര്‍ ജഫിന്‍, എം.എസ് സുരേഷ്ബാബു, സാബു കോക്കാട്ട്, ഇ.പി ബീന, ടി.പി അജിത്ത് എന്നിവര്‍ പ്രസംഗിച്ചു.
വൈക്കം സത്യഗ്രഹ സ്മാരക ഗാന്ധി മ്യൂസിയത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ അന്താരാഷ്ട്ര യോഗ ദിനാചരണം സൂപ്രണ്ട് പി.കെ സജീവ് ഉദ്ഘാടനം ചെയ്തു. മ്യൂസിയം ഹാളില്‍ നടന്ന ചടങ്ങില്‍ ബി ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. വിഷ്ണു സുരേന്ദ്രന്‍, അക്ഷയ് കൃഷ്ണ, ഹിഷാം ഹസന്‍, എ ഹസീന, എം.എസ് സുനിമോള്‍ എന്നിവര്‍ പ്രസംഗിച്ചു.