Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിക്ടര്‍ സേന മണ്ഡലത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
15/04/2016

മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ.ആശയുടെ വിജയത്തിനു വേണ്ടി മറവന്തുരുത്ത് പഞ്ചായത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് (എസ്) നേതൃത്വത്തിലുള്ള വിക്ടര്‍ സേന മണ്ഡലത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പഞ്ചായത്തിലെ വിവിധ ഭവനങ്ങള്‍ സന്ദര്‍ശിച്ചാണ് പ്രവര്‍ത്തനം നടത്തുന്നത്. തൊഴിലില്ലാത്ത ചെറുപ്പക്കാരോട് യു.ഡി.എഫ് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനകളായ നിയമന നിരോധനം, അഡൈ്വസ് മെമ്മോ ലഭിച്ചിട്ടും നിയമനം നല്‍കാതിരിക്കല്‍, നിലവിലുള്ള ഒഴിവുകള്‍ നികത്താതിരിക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ അവതരിപ്പിച്ചു കൊണ്ടാണ് ക്യാംമ്പയിന്‍ നടക്കുന്നത്. ഇതിന് മുന്നോടിയായി ചേര്‍ന്ന യോഗത്തില്‍ പി.ഷണ്‍മുഖന്‍ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ്സ് (എസ്) സംസ്ഥാന പ്രസിഡന്റ് സന്തോഷ് കാലാ പ്രചരണ ക്യാംമ്പയിന്‍ ഉദ്ഘാടനം ചെയ്തു. പി.ജി.ഗോപി, സുധീഷ് വടകര, വിമല്‍ കൃഷ്ണന്‍, അഭിലാഷ്, വിഷ്ണു കാല, ഷാജി മാധവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.