Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം നഗരസഭയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈ പ്രവര്‍ത്തനം നടത്തിയവരെ ആദരിച്ചു
23/06/2022
പദ്ധതി നിര്‍വഹണത്തില്‍ മികച്ച സേവനം നടത്തിയ ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ട വിഭാഗങ്ങളെയും നഗരസഭ ഹാളില്‍ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് ഉപഹാരങ്ങള്‍ നല്‍കി ആദരിക്കുന്നു.

വൈക്കം: പദ്ധതി നിര്‍വഹണത്തില്‍ മികവാര്‍ന്ന പ്രവര്‍ത്തനം നടത്തി വൈക്കം നഗരസഭയ്ക്ക് ലഭിച്ച അവാര്‍ഡിനു പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ട വിഭാഗങ്ങളെയും നഗരസഭ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. കൗണ്‍സില്‍ ഹാളില്‍ നടന്ന യോഗത്തില്‍ മികച്ച പ്രവര്‍ത്തകര്‍ക്ക് നഗരസഭ ചെയര്‍പേഴ്സണ്‍ രേണുക രതീഷ് ഉപഹാരങ്ങള്‍ വിതരണം ചെയ്തു. വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ലേഖാ ശ്രീകുമാര്‍, സിന്ധു സജീവന്‍, പ്രീതാ രാജേഷ്, എസ് ഹരിദാസന്‍ നായര്‍, ബി ചന്ദ്രശേഖരന്‍, കൗണ്‍സിലര്‍മാരായ അശോകന്‍ വെള്ളവേലി, എസ് ഇന്ദിരാദേവി, എന്‍ അയ്യപ്പന്‍, എ.സി മണിയമ്മ, ലേഖാ അശോകന്‍, എം.കെ മഹേഷ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി.പി അജിത്ത്, എം.ഇ ബി ജയകുമാര്‍, പ്ലാന്‍ കോ-ഓര്‍ഡിനേറ്റര്‍ പി അഖില, നഗരസഭ സെക്രട്ടറി ഇന്‍ ചാര്‍ജ് ഒ.വി മായ, സൂപ്രണ്ട് ബി സുധന്‍ എന്നിവര്‍ പങ്കെടുത്തു.