Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോസ്റ്റ് ഓഫീസ്‌ മാര്‍ച്ച് നടത്തി
23/06/2022
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കള്ളകേസില്‍ കുടുക്കാനുള്ള കേന്ദ്ര ഏജന്‍സികളുടെ നീക്കത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുലേശഖരമംഗലം പോസ്റ്റ് ഓഫീസ് പടിക്കല്‍ നടത്തിയ ധര്‍ണ ഡിസിസി ജനറല്‍ സെക്രട്ടറി പി.വി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കള്ളകേസ്സില്‍ കുടുക്കാന്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗപ്പെടുത്തി നടത്തുന്ന നീക്കത്തിനെതിരെ മറവന്‍തുരുത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുലശേഖരമംഗലം പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി പി.വി പ്രസാദ് ധര്‍ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.സി തങ്കരാജ് അധ്യക്ഷത വഹിച്ചു. ഡിസിസി അംഗങ്ങളായ എം.കെ ഷിബു, കെ.എസ് നാരായണന്‍ നായര്‍, ബ്ലോക്ക് ഭാരവാഹികളായ എം.സി തോമസ്, കെ സിയാദ് ബഷീര്‍, പോള്‍ തോമസ്, മോഹന്‍ കെ തോട്ടുപുറം, വി.ആര്‍ അനുരുദ്ധന്‍, ഷൈന്‍ പ്രകാശ്, സുഭഗന്‍ കൊട്ടാരത്തില്‍, സി.വി ഡാങ്കെ, , ഔസേഫ് വര്‍ഗീസ്, ജിജിമോന്‍, കെ.എസ് അശോകന്‍ കൂമ്പേല്‍, വി അരവിന്ദന്‍, ധരണിധരന്‍ തറയില്‍, ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു.