Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു
23/06/2022
എസ്എന്‍ഡിപി യോഗം 133-ാം നമ്പര്‍ വടയാര്‍ കിഴക്കേക്കര ശാഖയുടെ നേതൃത്വത്തില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കലും ബോധവല്‍ക്കരണ പരിപാടിയും പാനര്‍ ലോയര്‍ രമണന്‍ കടമ്പറ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്എന്‍ഡിപി യോഗം 133-ാം നമ്പര്‍ വടയാര്‍ കിഴക്കേക്കര ശാഖയുടെ നേതൃത്വത്തില്‍ ഭൂതങ്കേരില്‍ ശ്രീധര്‍മശാസ്താ ക്ഷേത്രാങ്കണത്തില്‍ വച്ച് മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കലും ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പഠനോപകരണ വിതരണവും നടത്തി. വൈക്കം താലൂക്ക് ലീഗല്‍ സര്‍വീസിന്റെ ബോധവല്‍കരണ ക്ലാസും നടത്തി. പാനര്‍ ലോയര്‍ രമണന്‍ കടമ്പറ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.എസ് സനല്‍കുമാര്‍, സെക്രട്ടറി എന്‍.ആര്‍ മനോജ്, വൈസ് പ്രസിഡന്റ് അഡ്വ. കെ.ആര്‍ പ്രവീണ്‍, യൂണിയന്‍ കമ്മിറ്റി അംഗം കെ.ആര്‍ ചക്രപാണി, ഇ.പി ദിലീപ് കുമാര്‍, എം.കെ പങ്കജന്‍, പി സജി, ഷീബ അജയന്‍, ബിന്ദു മധു, രമണി മണലേപ്പറമ്പ്, മധുസൂദനന്‍ കളക്കണ്ടത്തില്‍, തങ്കച്ചന്‍ കറുകത്തറ, ദീപാ ഷാജി, അമ്പിളി മായാത്മജന്‍ എന്നിവര്‍ പങ്കെടുത്തു.