Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റാങ്ക് ജേതാവ് അനഘ വി അനിലിനെ നഗരസഭ ആദരിച്ചു
22/06/2022
ബി.എസ്.സി ഇലകട്രോണിക്‌സ് പരീക്ഷയില്‍ മൂന്നാം റാങ്ക് നേടിയ വൈക്കം വളാലിച്ചിറയില്‍ അനഘ വി അനിലിനെ നഗരസഭ ഹാളില്‍ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് ഉപഹാരം നല്‍കി ആദരിക്കുന്നു.

വൈക്കം: എം.ജി യൂണിവേഴ്സിറ്റി ബി.എസ്.സി ഇലകട്രോണിക്‌സ് പരീക്ഷയില്‍ മൂന്നാം റാങ്ക് നേടിയ അനഘ വി അനിലിനെ വൈക്കം നഗരസഭ കൗണ്‍സില്‍ ഹാളില്‍ ആദരിച്ചു. വൈക്കം വളാലിച്ചിറയില്‍ അനില്‍കുമാറിന്റെയും സിമിയുടെയും മകളാണ്. ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് നഗരസഭയുടെ ഉപഹാരം കൈമാറി. വൈസ് ചെയര്‍പേഴ്‌സണ്‍ പി.ടി സുഭാഷ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ലേഖ ശ്രീകുമാര്‍, സിന്ധു സജീവന്‍, പ്രീതാ രജേഷ്, ബി ചന്ദ്രശേഖരന്‍, എസ് ഹരിദാസന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.