Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഐജെയു: വിനോദ് കോഹ്‌ലി പ്രസിഡന്റ്, സബാനായകന്‍ സെക്രട്ടറി ജനറല്‍
22/06/2022
വിനോദ് കോഹ്‌ലി (പ്രസിഡന്റ്), എസ് സബാനായകന്‍ (സെക്രട്ടറി ജനറല്‍)

കൊച്ചി: ഇന്‍ഡ്യന്‍ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ (ഐജെയു) ദേശീയ പ്രസിഡന്റായി വിനോദ് കോഹ്‌ലിയെയും (പഞ്ചാബ്), സെക്രട്ടറി ജനറല്‍ ആയി എസ് സബാനായകനെയും (പശ്ചിമബംഗാള്‍) തെരഞ്ഞെടുത്തു. മാധ്യമ പ്രവര്‍ത്തകരുടെ വേതനം പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച മജീദിയ വേജ് ബോര്‍ഡ് കമ്മിറ്റി കണ്‍വീനര്‍ ആയിരുന്ന വിനോദ് കോഹ്‌ലി ചണ്ഡീഗഡ്-പഞ്ചാബ് ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ പ്രസിഡന്റും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യ അംഗവുമാണ്. എസ് സബാനായകന്‍ ഇന്‍ഡ്യയിലെ പത്രപ്രവര്‍ത്തകരുടെ ആദ്യ സംഘടനയായ പശ്ചിമബംഗാളിലെ ഇന്‍ഡ്യന്‍ ജേര്‍ണലിസ്റ്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റാണ്. കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ പ്രസിഡന്റ് എന്‍ അനില്‍ ബിശ്വാസ് വിനോദ് കോഹ്‌ലിക്ക് വേണ്ടിയും ജനറല്‍ സെക്രട്ടറി കെ.സി സ്മിജന്‍ എസ് സബാനായകനുവേണ്ടിയും പത്രിക നല്‍കിയിരുന്നു. സെന്‍ട്രല്‍ റിട്ടേണിങ് ഓഫീസര്‍ ഹബീബ് ഖാന്‍ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. മറ്റു ഭാരവാഹികളെയും എക്‌സി. കമ്മിറ്റിയെയും ദേശീയ പ്ലീനറി സെഷനില്‍ തെരഞ്ഞെടുക്കും.