Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നാഷണല്‍ ഹെറാള്‍ഡ് കേസ്: കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി
21/06/2022
കള്ളക്കേസ് എടുത്ത് കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ നോക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ വൈക്കം ടൗണ്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വൈക്കം ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നില്‍ നടത്തിയ ധര്‍ണ മുന്‍ കെ.പി.സി.സി അംഗം മോഹന്‍ ഡി ബാബു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ കള്ളക്കേസ് എടുത്ത് കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ നോക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ നടപടിക്കെതിരെ വൈക്കം ടൗണ്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രകടനവും വൈക്കം ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നില്‍ ധര്‍ണയും നടത്തി. മുന്‍ കെ.പി.സി.സി അംഗം മോഹന്‍ ഡി ബാബു ധര്‍ണാസമരം ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറല്‍ സെക്രട്ടറി അബ്ദുല്‍ സലാം റാവുത്തര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അക്കരപ്പാടം ശശി, ഡിസിസി ട്രഷറര്‍ ജയ് ജോണ്‍ പേരയില്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ്, വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, ഇടവട്ടം ജയകുമാര്‍, പി.ഡി ഉണ്ണി, എം.കെ ഷിബു, സോണി സണ്ണി, ടി.വി മോഹനന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. ടൗണില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന് അയ്യേരി സോമന്‍, കെ ഷഡാനനന്‍ നായര്‍, വൈക്കം ജയന്‍, എം.ടി അനില്‍കുമാര്‍, സണ്ണി മാന്നംകരി, പ്രീത രാജേഷ്, രാജശ്രീ വേണുഗോപാല്‍, പി.ഡി ബിജിമോള്‍, ബിന്ദു ഷാജി, ഷാനവാസ്, ടി.ടി സുദര്‍ശനന്‍, പി ജോണ്‍സണ്‍, സുമ കുസുമന്‍, ബി.ഐ പ്രദീപ് കുമാര്‍, കെ.വി സുപ്രന്‍, എം.കെ മഹേശന്‍, വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.