Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കവി പി.കെ ഗോപിയ്ക്കും ഫോട്ടോഗ്രാഫര്‍ ഡി മനോജിനും ബഷീര്‍ പുരസ്‌കാരങ്ങള്‍
21/06/2022
കവി പി.കെ ഗോപി, ഫോട്ടോഗ്രാഫര്‍ ഡി മനോജ്‌

തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സമിതി ബഷീറിന്റെ കൃതിയുടെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഈ വര്‍ഷത്തെ ബഷീര്‍ ബാല്യകാലസഖി പുരസ്‌കാരത്തിന് കവിയും ഗാനരചയിതാവും മായ പി.കെ.ഗോപിയും ബഷീര്‍ അമ്മ മലയാളം സാഹിത്യ കൂട്ടായ്മ ഏര്‍പ്പെടുത്തിയ ബഷീര്‍ അമ്മ മലയാളം പുരസ്‌കാരം ലിറ്ററേച്ചര്‍ ഫോട്ടോഗ്രാഫര്‍ ഡി മനോജും അര്‍ഹരായി. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും സമഗ്ര സംഭാവന നല്‍കുന്ന മുതിര്‍ന്ന എഴുത്തുകാര്‍ക്കും നല്‍കുന്നതാണ് ബാല്യകാലസഖി പുരസ്‌കാരം. 10,001 രൂപയും പ്രശസ്തിപത്രവും ഉപഹാരവും അടങ്ങുന്നതാണ് അവാര്‍ഡ്. സാഹിത്യനിരൂപകന്‍ ഡോ. എം.എം ബഷീര്‍ ചെയര്‍മാനാനുള്ള സാഹിത്യകാരന്‍ സി രാധാകൃഷ്ണന്‍, പ്രമോദ് പയ്യന്നൂര്‍, ബി ഉണ്ണികൃഷ്ണന്‍, ഡോ. എം.എ റഹ്മാന്‍, എം സരിത മോഹന്‍ ഭാമ, കിളിരുര്‍ രാധാകൃഷ്ണന്‍, ഡോ. പോള്‍ മണലില്‍, ഡോ. എസ് ലാലി മോള്‍, അനീസ് ബഷീര്‍, ഡോ. അംബിക എ നായര്‍ എന്നിവര്‍ അടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. വൈക്കം മുഹമ്മദ് ബഷീറിന്റെ 28-ാമത് ചരമ വാര്‍ഷിക ദിനമായ ജൂലൈ അഞ്ചിന് രാവിലെ ഒന്‍പതിന് തലയോലപ്പറമ്പ് ഫെഡറല്‍ നിലയത്തില്‍ നടത്തുന്ന ചടങ്ങില്‍ ചലച്ചിത്ര സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ പുരസ്‌കാര സമര്‍പ്പണം നടത്തുമെന്ന് ബഷീര്‍ സ്മാരക സമിതി ജനറല്‍ സെക്രട്ടറി പി.ജി ഷാജി മോന്‍, ഫെഡറല്‍ ബാങ്ക് സീനിയര്‍ മാനേജര്‍ അക്ഷയ് എസ് പുളിമൂട്ടില്‍ എന്നിവര്‍ അറിയിച്ചു.