Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡുകളും പഠനോപകരണങ്ങളും നല്‍കി
21/06/2022
എസ്എന്‍ഡിപി യോഗം 662-ാം നമ്പര്‍ ഇടവട്ടം സൗത്ത് ശാഖയുടെ പൊതുയോഗവും പഠനോപകരണ വിതരണവും യോഗം അസി. സെക്രട്ടറി പി.പി സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: എസ്എന്‍ഡിപി യോഗം 662-ാം നമ്പര്‍ ഇടവട്ടം സൗത്ത് ശാഖയുടെ വിശേഷാല്‍ പൊതുയോഗവും പഠനോപകരണ വിതരണവും മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള പുരസ്‌കാര വിതരണവും നടത്തി. യോഗം അസി. സെക്രട്ടറി പി.പി സന്തോഷ് പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ലോക കേരളസഭാ അംഗമായി തെരഞ്ഞെടുത്ത വി.കെ മുരളീധരനെ ആദരിച്ചു. ശാഖാ പ്രസിഡന്റ് കെ.പി സന്തോഷ് കുമാര്‍, സെക്രട്ടറി കെ രാജ്കുമാര്‍, വൈസ് പ്രസിഡന്റ് ആര്‍ വാസുദേവന്‍, യൂണിയന്‍ കമ്മിറ്റി അംഗം സുധീര്‍ ഇടവട്ടം, ലോക കേരള സഭാംഗം വി.കെ മുരളീധരന്‍, വി.കെ മനോഹരന്‍, സുഗുണന്‍, വിനോദ് ഐക്കര, സോമരാജന്‍, സുനില്‍ ആനപ്പുര, സോമന്‍ അറുപതില്‍, അശോകന്‍, അമ്പിളി ശശി, ശോഭ രാജു എന്നിവര്‍ പങ്കെടുത്തു.