Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജ്യോത്സ്യന്‍ എം.ആര്‍ രാമകൃഷ്ണന്‍ അനുസ്മരണം നടത്തി
21/06/2022
അഖില കേരള ജ്യോതി ശാസ്ത്ര മണ്ഡലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ജ്യോതിഷ പണ്ഡിതന്‍ മണകുന്നം എം.ആര്‍ രാമകൃഷ്ണന്റെ അനുസ്മരണയോഗം മകള്‍ മിനി ദേവ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം : അഖില കേരള ജ്യോതി ശാസ്ത്ര മണ്ഡലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജ്യോതിഷ പണ്ഡിതനായിരുന്ന മണകുന്നം എം.ആര്‍ രാമകൃഷ്ണന്റ ചരമ വാര്‍ഷികാനുസ്മരണം നടത്തി. മണകുന്നത്ത് ജ്യോത്സ്യന്റെ ഭവനത്തില്‍ നടത്തിയ അനുസ്മരണ പരിപാടി അദ്ദേഹത്തിന്റെ മകള്‍ മിനി ദേവ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വൈക്കം സുബ്രഹ്മണ്യപിള്ള അധ്യക്ഷത വഹിച്ചു. താലൂക്ക് പ്രസിഡന്റ് സജീവ് കടൂക്കര, ജില്ലാ കമ്മിറ്റി അംഗം ദൈവത്തറ സന്തോഷ്, ജ്യോത്സ്യന്‍ അജയന്‍ തളിയാപറമ്പ്, കുടുംബാഗംങ്ങളായ ശ്രീദേവി, വിഷ്ണു, വിനോദ് എന്നിവര്‍ പങ്കെടുത്തു.