Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം താലൂക്ക് എന്‍എസ്എസ് വനിതാ യൂണിയന്‍ പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി
20/06/2022
വൈക്കം താലൂക്ക് എന്‍എസ്എസ് വനിതായൂണിയന്‍ പൊതുയോഗം എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ് എസ് മധു ചെയ്യുന്നു.

വൈക്കം: താലൂക്കിലെ 97 കരയോഗങ്ങള്‍ ഉള്‍പ്പെടുന്ന എന്‍എസ്എസ് വനിതാ യൂണിയന്‍ പൊതുയോഗവും തെരഞ്ഞെടുപ്പും വടക്കേനട എന്‍.എസ്.എസ് ഓഡിറ്റോറിയത്തില്‍ നടത്തി. എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ് എസ് മധു യോഗം ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി എം.സി ശ്രീകുമാര്‍ തെരഞ്ഞെടുപ്പിന്റെ വരണാധികാരിയായിരുന്നു. വനിതാ യൂണിയന്‍ ഭാരവാഹികളായി കെ ജയലക്ഷ്മി കീഴൂര്‍ (പ്രസിഡന്റ്), കെ ലീലാമണിയമ്മ (വൈസ് പ്രസിഡന്റ്), മീരാ മോഹന്‍ദാസ് (സെക്രട്ടറി), മഞ്ജു അജിത്ത് (ജോയിന്റ് സെക്രട്ടറി) രമ്യ ഹരിദാസ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. എന്‍.എസ്.എസ് യൂണിയന്‍ വൈസ് പ്രസിഡന്റ് എം.ജി ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി.എസ് കുമാര്‍, എംഎസ്എസ്എസ് പ്രസിഡന്റ് സി.പി നാരായണന്‍ നായര്‍, എന്‍എസ്എസ് പ്രതിനിധി സഭാംഗം എം.എ നാരായണന്‍ നായര്‍, അധ്യാത്മിക പഠനകേന്ദ്രം കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍ രാധാകൃഷ്ണന്‍, താലൂക്കിലെ 97 കരയോഗങ്ങളിലെ വനിതാ സമാജം പ്രസിഡന്റ്, സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു.