Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആള്‍ ഇന്ത്യ വീരശൈവ മഹാസഭ വൈക്കം താലൂക്ക് കമ്മററിയുടെ പൊതുയോഗം
15/04/2016

ആള്‍ ഇന്ത്യ വീരശൈവ മഹാസഭ വൈക്കം താലൂക്ക് കമ്മററിയുടെ പൊതുയോഗം കല്ലറ വീരശൈവ ഇന്‍സ്റ്റിററ്യൂട്ട് ഓഫ് ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളേജിലെ ഓഡിറേറാറിയത്തില്‍ വൈക്കം താലൂക്ക് പ്രസിഡന്റ് രാജീവ് എന്‍ പിള്ളയുടെ അദ്ധ്യക്ഷതയില്‍ കൂടി. വീരശൈവ മഹാസഭ സംസ്ഥാന പ്രസിഡന്റ് പി.പി.കുഞ്ഞുമോന്‍ യോഗം ഉദ്ഘാടനം ചെയ്തു. മദ്യം, മയക്കുമരുന്ന്, അന്ധവിശ്വാസം തുടങ്ങിയ സാമൂഹ്യ വിപത്തുകള്‍ക്കെതിരെ സമുദായ സംഘടനകള്‍ ശക്തമായ പോരാട്ടം നടത്തണമെന്നും കുട്ടികള്‍ക്ക് മയക്കുമരുന്ന് നല്‍കുന്നവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി നടപടിയെടുക്കണമെന്നും തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിഷമദ്യ ദുരന്തം സൃഷ്ടിക്കാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് സര്‍ക്കാര്‍ ജാഗ്രത കൈകൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പില്‍ സീററ് വാങ്ങുകയും കോര്‍പ്പറേഷന്‍ പ്രാതിനിധ്യം നേടുകയും മാത്രമല്ല സമുദായ സംഘടനകളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ബസവേശ്വര ജയന്തിക്ക് അധിക പ്രവൃത്തി സമയം അനുവദിക്കുക, ബസവേശ്വര പ്രതിമ നിയമസഭയ്ക്കു മുന്നില്‍ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗത്തില്‍ ഉന്നയിച്ചു. വീരശൈവ ഇന്‍സ്റ്റിററ്യൂട്ടില്‍ നടന്ന സമ്മേളനത്തില്‍ കോട്ടയം ജില്ലാ പ്രസിഡന്റ് സുരേന്ദ്രന്‍ പിള്ള മുഖ്യപ്രഭാഷണം നടത്തി. വൈക്കം താലൂക്ക് സെക്രട്ടറി പ്രമീള മോഹന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന നേതാക്കളായ മധുസൂദനന്‍ പിള്ള, സന്തോഷ് കോരുത്തോട്, അഡ്വ.അരുണ്‍ പ്രകാശ്, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ഒ.എന്‍.കൃഷ്ണന്‍, താലൂക്ക് ജോയിന്റ് സെക്രട്ടറി സിന്ധു വിക്രമന്‍, കല്ലറ ശാഖാ പ്രസിഡന്റ് രാധാകൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.