Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കര്‍ഷക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ താലൂക്ക് ആശുപത്രിയിലെ കിടപ്പുരോഗികള്‍ക്ക് ഉച്ചഭക്ഷണം നല്‍കി
20/06/2022
കര്‍ഷക കോണ്‍ഗ്രസ് തലയാഴം മണ്ഡലം കമ്മിറ്റി വൈക്കം താലൂക്ക് ഗവ. ആശുപത്രിയിലെ കിടപ്പുരോഗികള്‍ക്ക് നല്‍കിയ ഉച്ചഭക്ഷണത്തിന്റെ വിതരണം ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പി.ജെ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: താലൂക്ക് ഗവ. ആശുപത്രിയിലെ കിടപ്പുരോഗികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും കര്‍ഷക കോണ്‍ഗ്രസ് തലയാഴം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'ആശ്രയ'യുമായി സഹകരിച്ച് ഉച്ചഭക്ഷണം നല്‍കി. മണ്ഡലം കമ്മിറ്റി സ്വന്തമായി പാചകം ചെയ്ത ആഹാര സാധനങ്ങളാണ് ബോക്‌സുകളിലാക്കി കിടപ്പു രോഗികള്‍ക്ക് വിതരണം ചെയ്തത്. വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി പി.ജെ സെബാസ്റ്റ്യന്‍ ഭക്ഷണ വിതരണം ഉദ്ഘാടനം ചെയ്തു. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഷൈന്‍ പ്രകാശ് മുഖ്യ പ്രഭാഷണം നടത്തി. എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് തലയാഴം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി സാലി ഉപഹാരങ്ങള്‍ വിതരണം ചെയ്തു. കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.എ മനോജ്, പഞ്ചായത്ത് മെമ്പര്‍മാരായ ഷീജ ഹരിദാസ്, കൊച്ചുറാണി, ജല്‍സി സോണി, കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികളായ സന്തോഷ്, ഹരിദാസ്, ബാബു തേവറാണി, ടി.എന്‍ അനില്‍കുമാര്‍, ഇ.വി അജയകുമാര്‍, വി പോപ്പി എന്നിവര്‍ പ്രസംഗിച്ചു.