Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പള്ളിപ്രത്തുശ്ശേരി എസ്എന്‍ഡിപി ശാഖയില്‍ സ്‌കോളര്‍ഷിപ്പും പഠനോപകരണ വിതരണവും നടത്തി
20/06/2022
എസ്എന്‍ഡിപി യോഗം 112-ാം നമ്പര്‍ പള്ളിപ്രത്തുശ്ശേരി ശാഖ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ സ്‌കോളര്‍ഷിപ്പ്, പഠനോപകരണ വിതരണം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്എന്‍ഡിപി യോഗം 112-ാം നമ്പര്‍ പള്ളിപ്രത്തുശ്ശേരി ശാഖയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, പഠനോപകരണ വിതരണം, വിധവകള്‍ക്ക് പെന്‍ഷന്‍ വിതരണം, രോഗികള്‍ക്ക് ചികിത്സാ സഹായ വിതരണം എന്നിവ നടത്തി. ഗുരുദേവ ക്ഷേത്രത്തിന് മുന്നില്‍ നടന്ന ചടങ്ങില്‍ യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് അവാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി ഉണ്ണി പുത്തന്‍തറ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലാലുമോന്‍ കുന്നത്ത്, വൈസ് പ്രസിഡന്റ് ഷൈമോന്‍, ശശി വിരുത്തിയില്‍, സലിമോന്‍ സദാശിവന്‍, പുഷ്പന്‍ പുതുപ്പള്ളിത്തറ, ഉത്തമന്‍ കളത്തിപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. കൈമുറിയില്‍ ബെന്നി ശാന്തിയെയും പള്ളിപ്രത്തുശ്ശേരി സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറിയായി തെരഞ്ഞെടുത്ത സരസമ്മ ബാബുവിനെയും യോഗത്തില്‍ ആദരിച്ചു. തുടര്‍ന്ന് അന്നദാനവും നടത്തി.