Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഞങ്ങളും കൃഷിയിലേക്ക് പദ്ധതി: കര്‍ഷകര്‍ക്ക് ബോധവല്‍കരണവും വിത്ത് വിതരണവും നടത്തി
20/06/2022
ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി നഗരസഭ 26-ാം വാര്‍ഡില്‍ നടത്തിയ കര്‍ഷകര്‍ക്കുള്ള ബോധവല്‍കരണവും പച്ചക്കറി വിത്തുകളുടെ വിതരണവും വാര്‍ഡ് കൗണ്‍സിലര്‍ അശോകന്‍ വെള്ളവേലി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഞങ്ങളും കൃഷിയിലേക്ക് സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി നഗരസഭ 26-ാം വാര്‍ഡില്‍ കര്‍ഷകര്‍ക്ക് ബോധവല്‍കരണവും വിവിധയിനം പച്ചക്കറി തൈകളുടെ വിതരണവും നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ അശോകന്‍ വെള്ളവേലി ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്സണ്‍ സല്‍ബി ശിവദാസ് അധ്യക്ഷത വഹിച്ചു. കെ.വി പവിത്രന്‍, ഇ.എന്‍ ചന്ദ്രബാബു, ലെഞ്ജിനി അജേഷ്, ഗീത രതീശന്‍, മഞ്ജു ശശി എന്നിവര്‍ പ്രസംഗിച്ചു.