Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരളത്തെ കലാപഭൂമിയാക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നു: മന്ത്രി വി.എന്‍ വാസവന്‍
20/06/2022
സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗവും ട്രേഡ് യൂണിയന്‍ നേതാവുമായിരുന്ന വി.കെ ഗോപിനാഥന്‍ അനുസ്മരണ സമ്മേളനം മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേരളത്തെ കലാപഭൂമിയാക്കാനാണ് ആര്‍എസ്എസും കോണ്‍ഗ്രസും ശ്രമിക്കുന്നതെന്ന് മന്ത്രി വി എന്‍ വാസവന്‍. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ട്രേഡ് യൂണിയന്‍ നേതാവുമായിരുന്ന വി.കെ ഗോപിനാഥന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷവും ബിജെപിയും കേരളത്തിന്റെ വികസന പ്രയാണം കണ്ട് വിരളിപൂണ്ട് എല്ലാ അതിര്‍ വരമ്പുകളും ലഘിച്ചു കെണ്ട് ജനാധിപത്യത്തില്‍ ഒരിക്കലും ചെയ്തുകൂടാത്ത പൈശാശ്ചികമായ നരനായാട്ട് നടത്തുകയാണ്. ജനകോടികളുടെ ഹൃദയങ്ങളില്‍ സ്ഥാനം നേടിയ മുഖ്യമന്ത്രിയെ വിമാനത്തില്‍ വച്ച് ആക്രമിക്കുക വഴി ആസൂത്രിതമായി കലാപമുണ്ടാക്കുവാനുള്ള നീക്കമാണ് നടക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അനുസ്മരണ സമ്മേളനത്തില്‍ സിപിഎം ഏരിയാ സെക്രട്ടറി കെ ശെല്‍വരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം എം.പി ജയപ്രകാശ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ പി.വി ഹരിക്കുട്ടന്‍, കെ.ബി രമ, ലോക്കല്‍ സെക്രട്ടറി കെ.കെ ബാബക്കുട്ടന്‍, സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി കെ.കെ രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു.