Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വായനാ ദിനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ക്ഷേത്രനടയില്‍ വിദ്യാരാജഗോപാലാര്‍ച്ചന നടത്തി
19/06/2022
വായനാ ദിനത്തില്‍ വടയാര്‍ ഭൂതങ്കേരില്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ നടത്തിയ വിദ്യാരാജഗോപാലാര്‍ച്ചനയില്‍ വിദ്യാര്‍ഥികള്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു.

തലയോലപ്പറമ്പ്: എസ്.എന്‍.ഡി.പി യോഗം 133-ാം നമ്പര്‍ വടയാര്‍ കിഴക്കേകര ശാഖയുടെ നേതൃത്വത്തില്‍ ഭൂതങ്കേരില്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ വായന ദിനത്തോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കായി വിദ്യാരാജഗോപാലാര്‍ച്ചന നടത്തി. ക്ഷേത്രനടയില്‍ തൂശനിലയിട്ട് ദീപം തെളിച്ച് പുഷ്പങ്ങള്‍ അര്‍പ്പിച്ച് വിദ്യാര്‍ഥികള്‍ ഭാവി ശ്രേയസ്സിനു വേണ്ടി മന്ത്രാര്‍ച്ചന നടത്തി. ക്ഷേത്രം മേല്‍ശാന്തി പട്ടശ്ശേരി ഷിബു, പ്രഭാഷകന്‍ വി.വി കനകാംബരന്‍ എന്നിവര്‍ കാര്‍മികരായിരുന്നു. ക്ഷേത്രം പ്രസിഡന്റ് എം.എസ് സനല്‍കുമാര്‍, സെക്രട്ടറി എന്‍.ആര്‍ മനോജ്, വൈസ് പ്രസിഡന്റ് അഡ്വ. കെ.ആര്‍ പ്രവീണ്‍, യൂണിയന്‍ കമ്മിറ്റി അംഗം കെ.ആര്‍ ചക്രപാണി, ഇ.പി ദിലീപ് കുമാര്‍, എം.കെ പങ്കജന്‍, പി സജി, ഷീബ അജയന്‍, ബിന്ദു മധു, രമണി മണലേപ്പറമ്പ്, മധുസൂദനന്‍, തങ്കച്ചന്‍, ദീപാ ഷാജി, അമ്പിളി എന്നിവര്‍ നേതൃത്വം നല്‍കി. ശാഖയിലെ മുഴുവന്‍ വിദ്യാര്‍ഥികളും മന്ത്രാര്‍ച്ചനയില്‍ പങ്കെടുത്തു.