Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം നഗരസഭ സിഡിഎസ് പൊതുസഭ നടത്തി
19/06/2022
വൈക്കം നഗരസഭയിലെ 26 വാര്‍ഡുകളില്‍പെട്ട സിഡിഎസിന്റെ പൊതുയോഗം ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: നഗരസഭയിലെ 26 വാര്‍ഡുകള്‍ കേന്ദ്രീകരിച്ചുള്ള സിഡിഎസിന്റെ പൊതുസഭ സത്യാഗ്രഹ സ്മാരക ഹാളില്‍ നടത്തി. ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സല്‍ബി ശിവദാസ് അധ്യക്ഷത വഹിച്ചു. 26 വാര്‍ഡുകളില്‍ നിന്നുള്ള പൊതുസഭ അംഗങ്ങള്‍ പങ്കെടുത്തു. സിഡിഎസിന്റെ ഇന്റേണല്‍ ഓഡിറ്റര്‍മാരുടെ തെരഞ്ഞെടുപ്പ് നടത്തി. വാര്‍ഡുതലങ്ങളിലെ കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളെകുറിച്ച് യോഗം വിലയിരുത്തി. നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ബി ചന്ദ്രശേഖരന്‍, സിന്ധു സജീവന്‍, ലേഖ ശ്രീകുമാര്‍, കവിത രാജേഷ്, കൗണ്‍സിലര്‍മാരായ അശോകന്‍ വെള്ളവേലി, കെ.പി സതീശന്‍, മോഹനകുമാരി, എസ് ഹരിദാസന്‍ നായര്‍, എന്‍ അയ്യപ്പന്‍, എസ് ഇന്ദിരാദേവി,  സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ രത്‌നമ്മ വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.