Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആർ പത്മനാഭൻ നായരെ അനുസ്മരിച്ചു
19/06/2022
വൈക്കത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന ആർ പത്മനാഭൻ നായരുടെ ചരമവാർഷിക അനുസ്മരണം സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. പി.കെ ഹരികുമാർ ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: വൈക്കത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും, സിപിഎം ഏരിയാ  കമ്മിറ്റി അംഗവും വൈക്കം നഗരസഭ ചെയർമാനുമായിരുന്ന ആർ പത്മനാഭൻ നായരുടെ പതിനൊന്നാമത് ചരമവാർഷികം സിപിഎം വൈക്കം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ  സമുചിതമായി  ആചരിച്ചു. വൈക്കം കൊച്ചുകവലക്ക് സമീപത്തെ വസതിയിൽ പതാക ഉയർത്തലിനും പുഷ്പാർച്ചനക്കും ശേഷം നടന്ന അനുസ്മരണ സമ്മേളനം  സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. പി.കെ ഹരികുമാർ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം പി ശശിധരൻ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി കെ അരുണൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ കുഞ്ഞപ്പൻ, പി ഹരിദാസ്, സി.പി ജയരാജ്‌, പി.വി പുഷ്കരൻ, രാഗിണി മോഹൻ, ബ്രാഞ്ച് സെക്രട്ടറി എസ്.കെ സുദർശൻ എന്നിവർ പ്രസംഗിച്ചു.