Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അക്ഷരങ്ങളെ താലോലിച്ച സാഹിത്യകാരനായിരുന്നു ചെമ്പില്‍ ജോണ്‍: പ്രൊഫ. എം.കെ സാനു
18/06/2022
ചെമ്പില്‍ ജോണ്‍ സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ചെമ്പില്‍ ജോണ്‍ സ്മാരക പുരസ്‌കാരം നോവലിസ്റ്റും ചെറുകഥാകൃത്തുമായ കെ ഉണ്ണികൃഷ്ണന് പ്രൊഫ. എം.കെ സാനു സമ്മാനിക്കുന്നു.

വൈക്കം: സാഹിത്യകാരന്‍ ചെമ്പില്‍ ജോണിന്റെ ഓര്‍മക്കായി ചെമ്പില്‍ ജോണ്‍ സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുള്ള ഈ വര്‍ഷത്തെ പുരസ്‌കാരം നോവലിസ്റ്റും ചെറുകഥാകൃത്തുമായ കെ ഉണ്ണികൃഷ്ണന് പ്രൊഫ. എം.കെ സാനു സമ്മാനിച്ചു. അക്ഷരങ്ങളെ താലോലിച്ച സാഹിത്യകാരനായിരുന്നു ചെമ്പില്‍ ജോണ്‍. ജനപ്രിയ രചനകളിലൂടെ സമൂഹത്തിന്റെ വിഹ്വലതകളും സങ്കീര്‍ണ ജീവിതാവസ്ഥകളും വരച്ചിട്ട അദ്ദേഹം സാഹിത്യ മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു. സി.വി രാമന്‍പിള്ളയും ഒ ചന്തുമേനോനും കുമാരനാശനുമെല്ലാം വ്യവസായവും തൊഴിലും ചെയ്തുകൊണ്ടാണ് സാഹിത്യത്തില്‍ സ്ഥാനം ഉറപ്പിച്ചത്. ആ വഴിക്കു സഞ്ചരിച്ച് സാഹിത്യത്തില്‍ പുതിയ വഴിതേടുന്ന എഴുത്തുകാരനാണ് കെ ഉണ്ണികൃഷ്ണന്‍ എന്ന് എം.കെ സാനു പറഞ്ഞു. ചെമ്പ് സെന്റ് തോമസ് പാരീസ് ഹാളില്‍ നടന്ന സമ്മേളനത്തില്‍ ട്രസ്റ്റ് പ്രസിഡന്റ് ജെയിംസ് മാത്യു കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. കവി വയലാര്‍ ശരത് ചന്ദ്രവര്‍മ, ഡോ. ജേക്കബ് വടക്കുംചേരി, ഫാ. ഹൊര്‍മീസ് തോട്ടക്കര, പ്രൊഫ. പള്ളിപ്പുറം മുരളി, ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരന്‍, വൈസ് പ്രസിഡന്റ് കെ കെ രമേശന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ ശീമോന്‍, ട്രസ്റ്റ് സെക്രട്ടറി പി.എ രാജപ്പന്‍, ട്രഷറര്‍ പി.കെ ബന്നി, രഞ്ജിനി, ലത അനില്‍കുമാര്‍, ജസില നവാസ്, അരവിന്ദന്‍ കെ.എസ് മംഗലം, ബാബു സിറിയക്, പി.എം മീരാബെന്‍, എന്‍ കുമാരി കൊട്ടാരം എന്നിവര്‍ പ്രസംഗിച്ചു.