Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഹാത്മ അയ്യന്‍കാളി അനുസ്മരണം നടത്തി
18/06/2022
ദളിത് സമുദായ മുന്നണി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ അയ്യന്‍കാളി അനുസ്മരണ സമ്മേളനം ഡി.എസ്.എം ചെയര്‍മാന്‍ സണ്ണി എം കപിക്കാട് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള സമൂഹത്തെ ജനാധിപത്യവല്‍ക്കരണത്തിലേക്ക് നയിച്ച മഹാത്മക്കളില്‍ പ്രമുഖനാണ് മഹാത്മ അയ്യന്‍കാളി എന്ന് ഡിഎസ്എം ചെയര്‍മാന്‍ സണ്ണി എം കപിക്കാട്. ദളിത് സമുദായ മുന്നണി കോട്ടയം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കത്ത് നടത്തിയ അയ്യന്‍കാളി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വലിയ കവലയില്‍ സ്ഥാപിച്ച മഹാത്മ അയ്യന്‍കാളിയുടെ ഛായചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് സമ്മേളനം ആരംഭിച്ചത്. എന്‍എസ്എസ് കരയോഗം ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ദളിത് സമുദായ മുന്നണി ജില്ലാ പ്രസിഡന്റ് ഇ.കെ വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. കെപിഎംഎസ് ജില്ലാ പ്രസിഡന്റ് കെ ശിവദാസ്, ഐഡിഎഫ് താലൂക്ക് പ്രസിഡന്റ് പ്രഭാകരന്‍, എസ്.സി/എസ്.ടി ഓര്‍ഗൈനസേഷന്‍ സംഘടന സെക്രട്ടറി രാജന്‍ അക്കരപ്പാടം, ദളിത് വിമണ്‍ കലക്ടീവ് പ്രസിഡന്റ് കെ വത്സലകുമാരി, സെക്രട്ടറി തങ്കമ്മ ഫിലിപ്പ്, ഡി.എസ്.എം താലൂക്ക് പ്രസിഡന്റ് സി.എം ദാസപ്പന്‍, ആര്‍ പ്രസന്നന്‍, സുരേന്ദ്രന്‍, സുരഭി, പി.പി ജോയി, അപ്പുകുട്ടന്‍, പി.കെ കുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.
മഹാത്മ അയ്യങ്കാളിയുടെ ചരമദിനം കെപിഎംഎസ് വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ ആചരിച്ചു. കെ.ആര്‍ സുശീലന്‍ അധ്യക്ഷത വഹിച്ചു. പ്രജാസഭയിലെ 'അയ്യന്‍ങ്കാളിയും നമ്മുടെ ജനപ്രതിനിധികളും' എന്ന വിഷയത്തില്‍ സെമിനാറും നടത്തി. ജില്ലാ സെക്രട്ടറി കെ ശിവദാസന്‍ വിഷയം അവതരിപ്പിച്ചു. എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി എം.പി സെന്‍, എന്‍എസ്എസ് യൂണിയന്‍ കമ്മിറ്റി അംഗം വി.കെ ചന്ദ്രമോഹന്‍, ഭാരതീയ വിചാര കേന്ദ്രം അംഗം വി ശിവദാസ്, വൈക്കം വിനോദ്, സി.ടി അപ്പുകുട്ടന്‍, എ.കെ സതീശന്‍, സുദര്‍ശനന്‍ ചേരിയില്‍, പി.കെ ശശിധരന്‍, സി സുശീലന്‍, കെ.ഒ രമാകാന്തന്‍, ഉഷാ റെജി, ജിജി പുന്നപ്പൊഴി, കൃഷ്ണന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.