Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുലശേഖരമംഗലം ആഞ്ജനേയമഠം ശ്രീരാമ-ശ്രീഅഞ്ജനേയ ക്ഷേത്രത്തില്‍ ഉത്സവം നാളെ മുതല്‍ 19 വരെ
15/04/2016

കുലശേഖരമംഗലം ആഞ്ജനേയമഠം ശ്രീരാമ-ശ്രീഅഞ്ജനേയ ക്ഷേത്രത്തില്‍ ഉത്സവം നാളെ മുതല്‍ 19 വരെ നടക്കും.നാളെ വൈകുന്നേരം 3.30ന് തോട്ടകം കല്ലുപുരയ്ക്കല്‍ ശ്രീ ഘണ്ഠാകര്‍ണ ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് കൊച്ചങ്ങാടി ജംഗ്ഷനില്‍ എത്തിച്ചേരുന്ന ദീപപ്രയാണ ഘോഷയാത്രയെ താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് എതിരേല്‍ക്കും. തുടര്‍ന്ന് 6.45ന് സംഗീതാര്‍ച്ചന, രാത്രി 8.30ന് നൃത്തനൃത്യങ്ങള്‍ എന്നിവ നടക്കും. 17ന് രാവിലെ അഞ്ചിന് നിര്‍മാല്യദര്‍ശനം, അഭിഷേകം, മലര്‍നിവേദ്യം, 5.30ന് മഹാഗണപതിഹവനം, ആറിന് ഉഷപൂജ, പത്തിന് ഉച്ചപൂജ, ഉച്ചകഴിഞ്ഞ് 3.30ന് ശ്രീരാമസഹസ്രനാമാര്‍ച്ചന, വൈകുന്നേരം ഏഴിന് ഭക്തിഗാനമേള. 18ന് രാവിലെ അഞ്ചിന് നിര്‍മാല്യദര്‍ശനം, അഭിഷേകം, മലര്‍നിവേദ്യം, 5.30ന് മഹാഗണപതിഹവനം, ആറിന് ഉഷപൂജ, ഒന്‍പതിന് മഹാശനീശ്വരാര്‍ച്ചനയും നീരാഞ്ജനസമര്‍പ്പണവും, 10.30ന് ഉച്ചപൂജ, വൈകുന്നേരം അഞ്ചിന് ഭജന്‍സ്, 5.30ന് ഭഗവത്സേവ, 6.45ന് ചാക്യാര്‍കൂത്ത്, രാത്രി 8.30ന് നൃത്തനൃത്യങ്ങള്‍. 19ന് രാവിലെ അഞ്ചിന് നിര്‍മാല്യദര്‍ശനം, അഭിഷേകം, മലര്‍നിവേദ്യം, 5.30ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 10.35ന് കലശാഭിഷേകം, ഉച്ചക്ക് 12ന് ദക്ഷിണ ഭാരത സാമ്പ്രദായിക ഭജന, 12.30ന് മഹാപ്രസാദം ഊട്ട്, വൈകുന്നേരം 6.45ന് നൃത്തനൃത്യങ്ങള്‍, ഏഴിന് ഗാനമാലിക, പത്തിന് ദേവീക്ഷേത്രത്തില്‍ വടക്കപുറത്ത് വലിയ മഹാഗുരുതി എന്നിവ നടക്കും.