Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ലിംഗ സമത്വ സംവാദം നടത്തി
17/06/2022
കുടുംബ ശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ വൈക്കം നഗരസഭ 24-ാം വാര്‍ഡില്‍ നടത്തിയ ലിംഗ സമത്വ സംവാദം കൗണ്‍സിലര്‍ അശോകന്‍ വെള്ളവേലി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കുടുംബശ്രീ ജില്ലാ മിഷന്‍ നഗരസഭ തലത്തില്‍ നടപ്പാക്കുന്ന സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡസ്‌ക് പരിപാടിയുടെ ഭാഗമായി നഗരസഭ 26-ാം വാര്‍ഡില്‍ ലിംഗ സമത്വം തുറന്ന സംവാദ പരിപാടി നടത്തി. സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡസ്‌ക് കൗണ്‍സിലര്‍ ഡോ. കെ.കെ ഉണ്ണിമോള്‍ ക്ലാസ്സ് നയിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ അശോകന്‍ വെള്ളവേലി ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സാല്‍ബി ശിവദാസ് അധ്യക്ഷത വഹിച്ചു. സിറ്റിമിഷന്‍ മാനേജര്‍ സുനു ജോണ്‍, എന്‍യുഎല്‍എം കോ-ഓര്‍ഡിനേറ്റര്‍ ലെന്‍ജിനി, കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ലത, മഞ്ജു ജലജന്‍ എന്നിവര്‍ പ്രസംഗിച്ചു.