Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിദ്യമന്ത്രാര്‍ച്ചനയും മാതാ-പിതാ ഗുരുവന്ദനവും നടത്തി
17/06/2022
എസ്എന്‍ഡിപി യോഗം ഇടയാഴം ശാഖയുടെ നേതൃത്വത്തില്‍ നടത്തിയ വിദ്യമന്ത്രാര്‍ച്ചനയും പഠനോപകരണ വിതരണവും യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്എന്‍ഡിപി യോഗം 119-ാം നമ്പര്‍ ഇടയാഴം ശാഖയുടെ കീഴിലുള്ള ഗുരുദേവ ക്ഷേത്രത്തില്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി വിദ്യാമന്ത്രാര്‍ച്ചനയും മാതാ-പിതാ ഗുരുവന്ദനവും പഠനോപകരണ വിതരണവും നടത്തി. യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് ജയകുമാര്‍ ചക്കാല അധ്യക്ഷത വഹിച്ചു. സെക്രട്ടറി രജിമോന്‍ വടക്കേടത്ത്, വൈസ് പ്രസിഡന്റ് എന്‍.എസ് ജിനി, ഷാജി കരുനിലം, രാജേഷ് ഉഴുത്തേരില്‍, സുഗുണന്‍ ശാസ്താലയം, വത്സല സൗഭാഗ്യം, ബിജീഷ് തൃക്കേനട, ബിനു ചാണേച്ചിറ, രാജന്‍ പാരയില്‍ എന്നിവര്‍ പ്രസംഗിച്ചു.