സി.കെ ആശ എംഎല്‍എയുടെ പിതാവ് കെ ചെല്ലപ്പന് അന്തരിച്ചു
16/06/2022
വൈക്കം: സി.കെ ആശ എംഎല്‍എയുടെ പിതാവും വൈക്കത്തെ സിപിഐ നേതാവുമായ പരുത്തുമുടി കണാകേരില്‍ കെ ചെല്ലപ്പന് ( റിട്ട. ആരോഗ്യ വകുപ്പ് - 82) നിര്യാതനായി. വ്യാഴാഴ്ച ഉച്ചക്ക് തകില് വിദ്വാന് കരുണാമൂര്‍ത്തിയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുത്ത ശേഷം വൈക്കം വലിയകവലയിലെ പാര്‍ട്ടി മണ്ഡലം കമ്മിറ്റി ഓഫീസിലെത്തിയപ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ദീര്‍ഘകാലം സിപിഐ വൈക്കം മണ്ഡലം കമ്മിറ്റി അംഗം, ടൗണ്‍, ഉദയനാപുരം ലോക്കല്‍ കമ്മിറ്റികളുടെ സെക്രട്ടറി, ജോയിന്റ് കൗണ്‍സില്‍ ജില്ലാ കൗണ്‍സില്‍ അംഗം, ബകെഎംയു താലൂക്ക് വൈസ് പ്രസിഡന്റ്, കെപിഎംഎസ് യൂണിയന് സെക്രട്ടറി, വൈക്കം ബ്ലോക്ക് പഞ്ചായത്ത് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പില്‍. ഭാര്യ: ഭാസുരാംഗി (തലയാഴം വലിയ കാട്ടിത്തറ കുടുംബാംഗം) മകന്: സി.കെ അനീഷ് (ജലഗതാഗത വകുപ്പ്, വൈക്കം). മരുമക്കള്‍: രാജേഷ് (ജലഗതാഗത വകുപ്പ്, വൈക്കം), മാലിനി.