Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കലും പഠനോപകരണ വിതരണവും നടത്തി
16/06/2022
എസ്എന്‍ഡിപി യോഗം 642-ാം നമ്പര്‍ വാഴേകാട് ശാഖയുടെ നേതൃത്വത്തില്‍ നടത്തിയ പഠനോപകരണ വിതരണം ശാഖാ പ്രസിഡന്റ് ടി.കെ രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്എന്‍ഡിപി യോഗം 642-ാം നമ്പര്‍ വാഴേകാട് ശാഖയുടെ നേതൃത്വത്തില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കലും പഠനോപകരണ വിതരണവും നടത്തി. എല്‍കെജി മുതല്‍ 10 വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് പഠനോപകരണങ്ങള്‍ നല്‍കിയത്. ഒന്നാം നമ്പര്‍ ശ്രീനാരായണ കുടുംബ യൂണിറ്റിന്റെ വാര്‍ഷികത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ശാഖാ പ്രസിഡന്റ് ടി.കെ രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബാബുകുട്ടന്‍, സെക്രട്ടറി പി.എന്‍ വിജയന്‍, ഗോപേഷ് ആക്കയില്‍, സുഭാഷ് ഗോകുലം, മോഹനന്‍ ധന്യാ ഭവന്‍, വിനോദ് പൂവന്‍തറ, ബാബു എസ്എന്‍ വിഹാര്‍, സുകുമാരന്‍ കുറുയാത്തുംവേലി, കണ്‍വീനര്‍ കോമള എന്നിവര്‍ പ്രസംഗിച്ചു.