Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തകില്‍ വിദ്വാന്‍ കരുണാമൂര്‍ത്തി അന്തരിച്ചു
15/06/2022

വൈക്കം: തകില്‍ വിദ്വാന്‍ ആര്‍ കരുണാമൂര്‍ത്തി (54) അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച ഉച്ചയ്ക്കുശേഷം 2.50നായിരുന്നു അന്ത്യം. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നു തിങ്കളാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈക്കം ക്ഷേത്രകലാപീഠം അധ്യാപകനായിരുന്നു. കാഞ്ചി കാമകോടി പീഠം ആസ്ഥാന വിദ്വാന്‍ പദവി നേടിയിട്ടുണ്ട്. തകില്‍ വാദ്യത്തെ രാജ്യാന്തര പ്രശസ്തിയിലേക്ക് ഉയര്‍ത്തിയ വൈക്കം സ്വദേശിയായ കരുണാ മൂര്‍ത്തി സ്വദേശത്തും വിദേശത്തുമായി നിരവധി വേദികളില്‍ കലാപ്രകടനം നടത്തിയിട്ടുണ്ട്. തകിലില്‍ കീര്‍ത്തനങ്ങള്‍ വായിക്കുന്നതിലൂടെ ആസ്വാദക മനം കവര്‍ന്ന കലാകാരനായിരുന്നു കരുണാമൂര്‍ത്തി. സംസ്‌കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് നടക്കും. ശ്രീലത മൂര്‍ത്തിയാണ് ഭാര്യ. ആതിര മൂര്‍ത്തി, ആനന്ദ് മൂര്‍ത്തി എന്നിവര്‍ മക്കളാണ്. മരുമകന്‍: മനു ശങ്കര്‍.