Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലയാഴം പഞ്ചായത്ത് വികസന സെമിനാര്‍ നടത്തി
14/06/2022
തലയാഴം ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: തലയാഴം ഗ്രാമപഞ്ചായത്ത് 14-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി വികസന സെമിനാര്‍ നടത്തി. പഞ്ചായത്തില്‍ വരുന്ന ഒരു വര്‍ഷം നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വാര്‍ഡുതലങ്ങളിലെ ആവശ്യങ്ങള്‍ സമാഹരിച്ച് വിവിധ വകുപ്പ് മേധാവികളുടെ പങ്കാളിത്തതോടെ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. ഉല്ലല പള്ളി ജൂബിലി ഹാളില്‍ നടത്തിയ സെമിനാര്‍ സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബി.എല്‍ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.എസ് പുഷ്പമണി, ഹൈമി ബോബി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി സാലി, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ രമേഷ് പി ദാസ്, ടി മധു, ഷീജ ഹരിദാസ്, അംഗങ്ങളായ എസ് ദേവരാജന്‍, കെ ബിനിമോന്‍, കൊച്ചുറാണി, കെ എസ് പ്രീജുമോന്‍, ഷീജ ബൈജു, എം.എസ് ധന്യ, ഭൈമി വിജയന്‍, കെ.വി ഉദയപ്പന്‍, ജെല്‍സി സോണി, ഷാലിനി വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സുജാത മധു, എം ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.