Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
'ചട്ടമ്പി സ്വാമികളുടെ നൂറാം ചരമവാര്‍ഷികം സമുചിതമായി ആചരിക്കും'
14/06/2022
വിദ്യാധിരാജ വിചാരവേദിയുടെ വൈക്കം താലൂക്ക് യോഗം ഡോ.സി.ആര്‍. വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ചട്ടമ്പി സ്വാമികളുടെ നൂറാം ചരമവാര്‍ഷികം ഒരു വര്‍ഷക്കാലം സമുചിതമായി ആചരിക്കാന്‍ സ്വാമികളുടെ ജീവിതവും ദര്‍ശനങ്ങളും പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കുന്നതിനായി രൂപീകരിച്ച വിദ്യാധിരാജ വിചാരവേദിയുടെ താലൂക്ക് നേതൃയോഗം തീരുമാനിച്ചു. ഈ കാലയളവില്‍ ചട്ടമ്പി സ്വാമികളുടെ ദര്‍ശനങ്ങളും ആശയങ്ങളും സമുദായാംഗങ്ങള്‍ക്ക് പകര്‍ന്നു നല്‍കുന്നതിനായി സെമിനാറുകള്‍, ശില്പശാലകള്‍, പഠനക്ലാസ്സുകള്‍ എന്നിവ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കും. ഹൈറേഞ്ച് യൂണിയന്‍ പിരിച്ചുവിട്ട നടപടിയെ അപലപിച്ച യോഗം എത്രയും വേഗം ഹൈറേഞ്ച് യൂണിയനില്‍ മാതൃകാപരമായ തെരഞ്ഞെടുപ്പ് നടത്തി ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. ഡോ. സി.ആര്‍ വിനോദ് കുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. താലൂക്ക് ചെയര്‍മാന്‍ നവകുമാരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ് രാജഗോപാല്‍, വൈസ് ചെയര്‍മാന്‍ എം ഗോപാലകൃഷ്ണന്‍, ട്രഷറര്‍ പി.ജി മനോജ്കുമാര്‍, ജോയിന്റ് സെക്രട്ടറി ദിലീപ് കുമാര്‍, പി ശ്രീകുമാര്‍, ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.