Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഡിവൈഎഫ്‌ഐ പഠനോപകരണ വിതരണം നടത്തി
14/06/2022
ഡിവൈഎഫ്ഐ പഠനോത്സവത്തിന്റെ ഭാഗമായി മറവന്‍തുരുത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മറവന്‍തുരുത്ത് ഗവ. യുപി സ്‌കൂളില്‍ നടത്തിയ പഠനോപകരണ വിതരണം ജില്ലാ സെക്രട്ടറി ബി സുരേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: ഡിവൈഎഫ്‌ഐ പഠനോത്സവ ഭാഗമായി  മറവന്‍തുരുത്ത് മേഖല  കമ്മിറ്റിയുടെ നേതൃത്വത്തില്‍ മറവന്‍തുരുത്ത് ഗവ. യുപി സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. രണ്ടാം തവണയാണ് മേഖല പരിധിയിലെ ഏല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും വിദ്യാഥിള്‍ക്ക് ആവശ്യമായ പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നത്. ഇരുന്നൂറോളം വിദ്യാര്‍ഥികള്‍ക്കാണ് പഠനോപകരണ വിതരണം നടത്തിയത്. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ബി സുരേഷ്‌കുമാര്‍   ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ജയിന്‍ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സിപിഎം  ലോക്കല്‍ സെക്രട്ടറി ടി.എസ് താജു, പഞ്ചായത്ത് അംഗം സി സുരേഷ് കുമാര്‍, ഹെഡ് മാസ്റ്റര്‍ സി.പി പ്രമേദ്  ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി അര്‍ജുന്‍ ബാബു, ട്രഷറര്‍ കെ.എസ് അനന്ദു, മേഖല കമ്മിറ്റി അംഗങ്ങളായ എം.എ ആഷിക്, അജയ് കൃഷ്ണന്‍, പിടിഎ പ്രസിഡന്റ്  ആര്‍ ഗിരി മോന്‍, എസ്എംസി ചെയര്‍മാന്‍ എന്‍ ഹരിക്കുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു.