Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനധികൃതമായി സംഭരിച്ച മല്ലി കക്ക പിടിച്ചെടുത്തു
14/06/2022
ചെമ്മനാകരി ബോട്ട് ജെട്ടിക്കുസമീപത്തുനിന്നും ഫിഷറീസ് വകുപ്പ് അധികൃതര്‍ പിടിച്ചെടുത്ത അനധികൃതമായി സംഭരിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ മല്ലി കക്ക.

വൈക്കം: ഉദയനാപുരം പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ ചെമ്മനാകരി ബോട്ട് ജെട്ടിക്കുസമീപത്തുനിന്നും അനധികൃതമായി സംഭരിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ 480 കിലോ മല്ലി കക്കയും ഉപകരണങ്ങളും ഫിഷറീസ് വകുപ്പ് അധികൃതര്‍ പിടിച്ചെടുത്തു. 20 മി. മീറ്ററില്‍ താഴെ വലുപ്പമുള്ള മല്ലി കക്ക ശേഖരിക്കുകയോ സംഭരിക്കുകയോ വിപണനം നടത്തുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണ്. നിയമലംഘനം നടത്തിയാല്‍ 10,000 രൂപ പിഴയോ മൂന്നുമാസം തടവോ രണ്ടും കൂടിയോ ഉള്ള ശിക്ഷയോ ലഭിക്കാം. ഫിഷറീസ് ഉദ്യോഗസ്ഥരായ എഎഫ്ഇഒ വി.എസ് പ്രിയമോള്‍, ജിഷ്ണു എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. കറുത്ത കക്കയാല്‍ സമ്പന്നമാണ് വേമ്പനാട്ട് കായലില്‍നിന്നും കക്ക വാരി ഉപജീവനം നടത്തുന്നവരാണ്  മത്സ്യതൊഴിലാളികളില്‍ ഏറിയപങ്കും. കായലില്‍നിന്നു കക്ക വാരി പൂര്‍ണ വളര്‍ച്ചയെത്താത്ത മല്ലി കക്ക ശേഖരിച്ചാല്‍ കക്കയുടെ പ്രജനനം തടസ്സപ്പെടുകയും കായലിലെ കക്ക സമ്പത്ത് ഗണ്യമായി കുറയുകയും ചെയ്യും. ഇതിനെതിരെ വരും ദിവസങ്ങളില്‍ കായല്‍ പട്രോളിങ് ശക്തമാക്കുമെന്ന് ഫിഷറീസ് വകുപ്പ് അധികൃതര്‍ അറിയിച്ചു.