Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അച്ചിനകം പള്ളിയിലെ ഊട്ടുതിരുനാള്‍ ഭക്തിസാന്ദ്രമായി
13/06/2022
വെച്ചൂര്‍ അച്ചിനകം പള്ളിയിലെ നേര്‍ച്ചസദ്യ വൈക്കം ഫൊറോനാ വികാരി ഫാ.ജോസഫ് തെക്കിനേന്‍ ആശീര്‍വദിക്കുന്നു.

വൈക്കം: അച്ചിനകം പള്ളിയില്‍ വി. അന്തോനീസിന്റെ 791-ാമത് മരണ വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ ഊട്ടുനേര്‍ച്ചയില്‍ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ പങ്കാളികളായി. വൈക്കം ഫൊറോനാ വികാരി ഫാ. ജോസഫ് തെക്കിനേന്‍ നേര്‍ച്ചസദ്യ ആശീര്‍വദിച്ചു. വികാരി ഫാ. ജയ്‌സണ്‍ കൊളുത്തുവള്ളി, ഫാ. ജോമിഷ് വട്ടക്കര എന്നിവര്‍ സഹകാര്‍മികരായി. തിരുനാള്‍ ദിവ്യബലിക്ക് ഫാ. ജോസഫ് തെക്കിനേന്‍ മുഖ്യകാര്‍മികനായി. ദിവ്യബലിക്കു ശേഷം വി. അന്തോനീസിന്റെ തിരുസ്വരൂപവും വഹിച്ചു കൊണ്ട് പള്ളി ചുറ്റി പ്രദക്ഷിണവും നടത്തി. തിരുനാള്‍ പരിപാടികള്‍ക്ക് കൈക്കാരന്‍മാരായ റിജോ ജോസഫ്, ജോമോന്‍ കമ്പോളത്ത്, വൈസ് ചെയര്‍മാന്‍ സജി കാരാപ്പള്ളില്‍ എന്നിവര്‍ നേതൃത്വം നല്‍കി.