Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഹാകവി പാലാ നാരായണന്‍ നായര്‍ അനുസ്മരണം നടത്തി
13/06/2022
മഹാകവി പാലാ നാരായണന്‍ നായരുടെ 14-ാമത് ചരമവാര്‍ഷികത്തിന്റെ ഭാഗമായി പുകസയും കെ വിശ്വനാഥന്‍ ഗ്രന്ഥശാലയും ചേര്‍ന്നു നടത്തിയ അനുസ്മരണ സമ്മേളനം പ്രൊഫ. മിനി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മഹാകവി പാലാ നാരായണന്‍ നായരുടെ 14-ാമത് ചരമവാര്‍ഷികത്തിന്റെ ഭാഗമായി പുരോഗമന കലാ സാഹിത്യസംഘം വൈക്കം ഏരിയാ കമ്മിറ്റിയുടെയും കെ വിശ്വനാഥന്‍ ഗ്രന്ഥശാലയുടെയും നേതൃത്വത്തില്‍ അനുസ്മരണം സംഘടിപ്പിച്ചു. ടി.വി പുരം എന്‍.എസ് .എസ് ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനം കുറവിലങ്ങാട് ദേവമാത കോളജിലെ മലയാള വിഭാഗം പ്രൊഫസര്‍ ഡോ. മിനി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. പുകസ ഏരിയാ പ്രസിഡന്റ് കെ.സി കുമാരന്‍ അധ്യക്ഷത വഹിച്ചു. 'പാലാ കവിത-മലയാളത്തിന്റെ നിത്യസൗഭഗം' എന്ന വിഷയത്തില്‍ പുകസ ജില്ല സെക്രട്ടറി ആര്‍ പ്രസന്നന്‍ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം .അംബരീഷ് ജി വാസു, ഏരിയാ സെക്രട്ടറി കെ.കെ ശശികുമാര്‍, നാടക പ്രവര്‍ത്തകന്‍ പ്രദീപ് മാളവിക, ബി അജിത് കുമാര്‍, പി.ആര്‍ സാബു, മിനു സജയ് എന്നിവര്‍ പ്രസംഗിച്ചു. മഹാകവി പാലാ നാരായണന്‍ നായര്‍ക്ക് ടി.വി പുരത്ത് ഉചിതമായ സ്മാരകം നിര്‍മിക്കണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ശ്യാമിലി, രാഹുല്‍, വൈഗ, ജസ്‌ന, ആശാ ലക്ഷ്മി എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.