Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഹരിത റെസിഡന്‍സ് അസോസിയേഷന്‍ കുടുംബ സംഗമവും അവാര്‍ഡ് വിതരണവും നടത്തി
13/06/2022
വൈക്കം ഹരിത റെസിഡന്‍സ് അസോസിയേഷന്റെ വാര്‍ഷികയോഗവും കുടുംബ സംഗമവും നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ഹരിത റെസിഡന്‍സ് അസോസിയേഷന്റെ വാര്‍ഷികയോഗവും കുടുംബ സംഗമവും റോട്ടറി ഹാളില്‍ നടത്തി. നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ചന്ദ്രബാബു എടാടന്‍ അധ്യക്ഷത വഹിച്ചു. വൈക്കം ജനമൈത്രി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.ജി കൃഷ്ണന്‍ പോറ്റി മുഖ്യ പ്രഭാഷണം നടത്തി. സൈനിക വിഭാഗത്തില്‍ മികച്ച സേവനം നടത്തിയ അസോസിയേഷന്‍ അംഗങ്ങളായ അനിമോന്‍ ഈരാളി, കെ ചന്ദ്രശേഖരന്‍ നായര്‍, പി.എസ് സുരേഷ് എന്നിവരെയും സര്‍വീസില്‍ നിന്നും വിരമിച്ച കെ വിജയന്‍, വി വിനോദ് കുമാര്‍ എന്നിവരെയും ആദരിച്ചു. യുവ ഡോക്ടര്‍മാരായ പത്മിനി ബാബു, അലീന എ ഈരാളി എന്നിവര്‍ക്ക് ഉപകരണങ്ങളും നല്‍കി. പതിനൊന്ന് വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും നല്‍കി. അസോസിയേന്‍ സെക്രട്ടറി പി.എം സന്തോഷ് കുമാര്‍, വൈസ് പ്രസിഡന്റ് ഗീതാ മധു, ജോയിന്റ് സെക്രട്ടറി ജീവന്‍ ശിവറാം, ഡെപ്യൂട്ടി രജിസ്റ്റാര്‍ ബാബു പത്മരാഗം, പി.വി ഗോപാലകൃഷ്ണന്‍, ബി ചന്ദ്രശേഖരന്‍, ടി.ജി ബാബു, കാശിനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു.