Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരം പടിഞ്ഞാറെമുറി എസ്എന്‍ഡിപി ശാഖ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു
13/06/2022
എസ്എന്‍ഡിപി യോഗം 131-ാം നമ്പര്‍ ഉദയനാപുരം പടിഞ്ഞാറെമുറി ശാഖയുടെ നേതൃത്വത്തില്‍ നടത്തിയ വിദ്യാഭ്യാസ അവാര്‍ഡും പഠനോപകരണ വിതരണവും യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്എന്‍ഡിപി യോഗം 131-ാം നമ്പര്‍ ഉദയനാപുരം പടിഞ്ഞാറെമുറി ശാഖയിലെ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡുകളും എല്‍കെജി മുതല്‍ ഡിഗ്രി വരെയുള്ള 275 പേര്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. വല്യാറ ദേവീക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്ന പഠനോപകരണ വിതരണം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സദാനന്ദന്‍ ചെല്ലിത്തറ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പൊന്നപ്പന്‍ ഒറ്റക്കണ്ടം, സന്തോഷ് പുത്തന്‍തറ, സുധീര്‍ ആറുകണ്ടം, അരുണ്‍കുമാര്‍ പുത്തന്‍തറ, വൈസ് പ്രസിഡന്റ് ഷിബു, സുഭാഷ്, സദാശിവന്‍, പ്രസന്നന്‍, സീന, സലിമോന്‍ എന്നിവര്‍ പങ്കെടുത്തു.