Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം നടേല്‍ പള്ളിയില്‍ വിശുദ്ധ കൊച്ചുത്രേസ്യയുടെ രൂപം എഴുന്നള്ളിച്ചു
12/06/2022
നവീകരിച്ച വൈക്കം നടേല്‍ പള്ളിയില്‍ നടന്ന വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുസ്വരൂപം എഴുന്നള്ളിക്കല്‍.

വൈക്കം: പുരാതന ദേവാലയങ്ങളുടെ മാതൃകയില്‍ നവീകരിച്ച വൈക്കം നടേല്‍ പള്ളിയിലെ കൂദാശകര്‍മത്തോടനുബന്ധിച്ച് വിശുദ്ധ കൊച്ചുത്രേസ്യയുടെ രൂപം പ്രദക്ഷിണത്തിന് എഴുന്നള്ളിച്ചു. വാദ്യമേളങ്ങളും മുത്തുകുടകളും പൊന്‍വെള്ളി കുരിശുകളും പ്രദര്‍ശനത്തിന് അകമ്പടിയേകി. നവീകരിച്ച ദേവാലയത്തിന്റെ കൂദാശചടങ്ങുകള്‍ക്കുശേഷം ആദ്യത്തെ പ്രദര്‍ശനമാണ് ശനിയാഴ്ച വൈകിട്ട് നടന്നത്. ഇരുന്നൂറിലധികം ഇടവക ജനങ്ങള്‍ പ്രദര്‍ശനത്തില്‍ അണിചേര്‍ന്നു. എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് ചക്യത്ത് വിശുദ്ധ കുര്‍ബാന അര്‍പിച്ചതിനുശേഷമാണ് തിരുനാള്‍ പ്രദര്‍ശനം തുടങ്ങിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പള്ളിക്കുചുറ്റുമായി പ്രദര്‍ശനം ചുരുക്കി. പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ നാഴികംപാറ, സഹവികാരി ഫാ. മാത്യു ഇഞ്ചക്കാട്ടുമണ്ണില്‍, ഫൊറോന വികാരി ഫാ. ജോസഫ് തെക്കിനേന്‍, ഫാ. രാജു ചക്കനാട്ട്, ഫാ. ബെി പാറേക്കാട്ടില്‍, ഫാ. പോള്‍ കല്ലൂക്കാരന്‍, ഫാ. തോമസ് പാറേക്കാട്ടില്‍, ഫാ. ജോസഫ് പള്ളിപ്പാട്ട്, ഫാ. ജോസഫ് കണ്ണമ്പുഴ, ഫാ. ജോസഫ് കണിയാംപറമ്പില്‍ എന്നിവര്‍ കാര്‍മികരായിരുന്നു. പള്ളി ട്രസ്റ്റിമാരായ ജോസഫ് അലന്‍വില്ല, ജോസ് ചിറ്റേത്തുതറ, ട്രഷറര്‍ ജോസ് വി മാണിക്കത്ത്, വൈസ് ചെയര്‍മാന്‍ റീജസ് തോമസ് എിവര്‍ നേതൃത്വം നല്‍കി.