Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗുരുനാരായണ സേവാനികേതന്റെ ഗുരുനാരായണ ധര്‍മ പ്രചാരണ ക്ലാസ് തുടങ്ങി
12/06/2022
ഗുരുനാരായണ സേവാനികേതന്റെ നേതൃത്വത്തില്‍ വൈക്കത്ത് ആരംഭിച്ച ഗുരുനാരായണ ധര്‍മ പ്രചാരണ ക്ലാസ് മുക്താനന്ദയതി സ്വാമി ഉദ്ഘാടനം ചെയ്യുന്നു.  

വൈക്കം: ശ്രീനാരായണ ഗുരുദേവനെ അടുത്തറിയാനും ഗുരുദര്‍ശനം പഠിക്കാനും ആഗ്രഹിക്കുവര്‍ക്കായി ഗുരുനാരായണ സേവാനികേതന്റെ നേതൃത്വത്തില്‍ വൈക്കത്ത് ഗുരുനാരായണ ധര്‍മ പ്രചാരണ ക്ലാസ് ആരംഭിച്ചു. വ്യാപാര ഭവനില്‍ നടന്ന സമ്മേളനം മുക്താനന്ദയതി സ്വാമി ഉദ്ഘാടനം ചെയ്തു. കെ.എന്‍ ബാലാജി അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ്, പ്രതിപക്ഷനേതാവ് എസ് ഹരിദാസന്‍ നായര്‍, സി.എസ് ശിവരാമന്‍ ന്യൂഡല്‍ഹി, സുനില്‍കുമാര്‍, സുരേഷ് വടയാര്‍, സാബു, ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ വിഷയങ്ങളില്‍ ആശ പ്രദീപ്, പ്രീതി ലാല്‍, നിമിഷ ജിബിലാഷ്, പി.എസ് രാജേന്ദ്രപ്രസാദ്, സിനോഷ് കെ മോഹന്‍, മിനീജ, ശിവരാമന്‍ തന്ത്രി, രതീഷ് ശാന്തി, ജയന്തി, ഗോപിക പിയൂഷം, അമ്മിണി ശിവ, വേളൂര്‍ പ്രമോദ്, സുഭാഷ് ശാന്തി, ഷൈലജ ഷാജി, ടി.കെ സുനില്‍കുമാര്‍, ഇന്ദു എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.