Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് മണ്ഡലം കണ്‍വന്‍ഷനും മുതിര്‍ന്ന അംഗങ്ങളെ ആദരിക്കലും നടത്തി
12/06/2022
അഖിലേന്ത്യ അസംഘടിത തൊഴിലാളി കോഗ്രസ് തലയാഴം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ചികിത്സാ സഹായവിതരണവും അംഗങ്ങളുടെ മക്കള്‍ക്കുള്ള പഠനോപകരണ വിതരണവും തലയാഴം പഞ്ചായത്ത് പ്രസിഡന്റ് ബി.എല്‍ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യുന്നു.  

 വൈക്കം: അഖിലേന്ത്യ അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് തലയാഴം മണ്ഡലം കണ്‍വന്‍ഷനും അംഗങ്ങളുടെ മക്കള്‍ക്ക് പഠനോപകരണ വിതരണവും മുതിര്‍ന്ന അംഗങ്ങളെ ആദരിക്കലും ചികിത്സാ സഹായവിതരണവും നടത്തി. ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അബ്ദുല്‍ സലാം റാവുത്തര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.എന്‍ അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. തലയാഴം പഞ്ചായത്ത് പ്രസിഡന്റ് ബി.എല്‍ സെബാസ്റ്റ്യന്‍ പഠനോപകരണ വിതരണവും മുതിര്‍ന്ന അംഗങ്ങളെ ആദരിക്കലും ചികിത്സാ സഹായവിതരണവും നടത്തി. എഐയുഎംസി വൈക്കം ബ്ലോക്ക് പ്രസിഡന്റ് എം.ആര്‍ ഷാജി, ജില്ലാ സെക്രട്ടറി ഷാജി മുഹമ്മദ്, രമേഷ് പി ദാസ്, സിനി സലി, എം ഗോപാലകൃഷ്ണന്‍, ടി.എ മനോജ്, ഷോളി ബിജു, ടോമി മാത്യു, ഇ.വി അജയകുമാര്‍, ഷീജ ഹരിദാസ്, ജെല്‍സി സോണി, കൊച്ചുറാണി, ഭൈമി വിജയന്‍, മായ അനു, ബാബു തേവറാണി, പി.ജെ സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. മുതിര്‍ അംഗങ്ങളായ ഡോ. രവീന്ദ്രന്‍, ഗോപാലകൃഷ്ണന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.