Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തപ്പന് നിറയും പുത്തരിക്കും ഇനി വൈക്കം ക്ഷേത്ര വളപ്പില്‍ നെല്‍കതിരുകള്‍ വിളയും
11/06/2022
വൈക്കത്തപ്പന് നിറയും പുത്തരിക്കും ആവശ്യമായ നെല്‍കതിരുകള്‍ വിളയിച്ചെടുക്കാന്‍ ക്ഷേത്ര വളപ്പില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം പി.എം തങ്കപ്പന്‍ വിത്തു പാകുന്നു.

വൈക്കം: വൈക്കത്തപ്പന് നിറയും പുത്തരിയും സമര്‍പ്പിക്കാന്‍ ക്ഷേത്ര വളപ്പില്‍ നെല്‍കതിരുകള്‍ വിളയും. നിറപുത്തരിക്കായി പുറം നാടുകളില്‍ നിന്നും നെല്‍കറ്റകള്‍ ശേഖരിക്കുന്നതായിരുന്നു പതിവ്. പുതുവര്‍ഷത്തെ ആദ്യ വിളവെടുപ്പിലെ നെല്‍കറ്റകള്‍ വൈക്കത്തപ്പന് കാണിക്കയായി അര്‍പ്പിക്കുന്ന ആചാരമുണ്ട് ഇവിടെ. കാലം മാറിയതോടെ നെല്‍കറ്റകളുടെ ശേഖരണത്തിന് ക്ഷാമമായി. ഇതോടെ പുറംമേഖലകളെ ആശ്രയിക്കേണ്ട സ്ഥിതിയായി. ഗുണനിലവാരം കൂടിയ നെല്‍കതിരുകള്‍ സ്വന്തം മണ്ണില്‍ ഉല്‍പാദിപ്പിച്ച് നിറപുത്തരിയുടെ മുഹൂര്‍ത്തത്തില്‍ വൈക്കത്തപ്പന് പുത്തനരിയില്‍ നേദ്യം സമര്‍പ്പിക്കാനുള്ള ലക്ഷ്യത്തോടെയാണ് വൈക്കം ദേവസ്വം അധികാരികളും ക്ഷേത്രം ഉപദേശക സമിതി ഭാരവാഹികളും കൂട്ടായ ശ്രമം നടത്തുന്നത്. ക്ഷേത്രത്തിലെ കിഴക്ക് തെക്കേ മൂല ചേര്‍ന്നു വിജനമായി കിടക്കുന്ന സ്ഥലം ശുചീകരിച്ച് കൃഷിക്ക് യോഗ്യമാക്കി വിത്തുപാകി. നേദിക്കാനും ഭക്തര്‍ക്ക് പ്രസാദമായി വിതരണം ചെയ്യാനും ആവശ്യമായ നെല്‍ക്കതിരുകള്‍ ഉല്‍പാദിപ്പിക്കുകയാണ് ലക്ഷ്യം. മിതമായ മഴ ഈ ലക്ഷ്യത്തിന് തുണയാകുമെന്നാണ് ഉപദേശക സമിതിയുടെ വിലയിരുത്തല്‍. നെല്‍കൃഷിക്കായി സ്ഥലം ഒരുക്കുമ്പോള്‍ പുല്ലും കാടും പിടിച്ച സ്ഥലങ്ങള്‍ വൃത്തിയാക്കാനും കഴിയും. ശനിയാഴ്ച്ച രാവിലെ ഉച്ചപൂജയുടെ മുഹൂര്‍ത്തത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം പി.എം തങ്കപ്പന്‍ വിത്തു പാകി ചടങ്ങ് ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ അനില്‍കുമാര്‍, ദേവസ്വം വിജിലന്‍സ് ഓഫീസര്‍ എം.ജി മധു, ഉപദേശക സമിതി പ്രസിഡന്റ് ഷാജി വല്ലൂത്തറ, സെക്രട്ടറി ബി.ഐ പ്രദീപ് കുമാര്‍, വൈസ് പ്രസിഡന്റ് പി.പി സന്തോഷ്, ഉപദേശക സമിതി ഭാരവാഹികളായ ശോഭന ഷണ്‍മുഖന്‍, അജി മാധവന്‍, എസ് സുരേഷ്, ഇ.എന്‍ ശിവന്‍, എസ്.പി സാബു, എ ബാബു എന്നിവര്‍ പങ്കെടുത്തു.