Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നവീകരിച്ച വൈക്കം ടൗണ്‍ നടേല്‍ പള്ളിയുടെ കൂദാശകര്‍മം ഭക്തിസാന്ദ്രമായി
11/06/2022
നവീകരിച്ച വൈക്കം ടൗണ്‍ നടേല്‍ ചെറുപുഷ്പ ദേവാലയത്തിന്റെ കൂദാശ കര്‍മം എറണാകുളം -അങ്കമാലി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് ചക്യത്ത് നിര്‍വഹിക്കുന്നു.

വൈക്കം: പുരാതന ദേവാലയങ്ങളുടെ മാതൃകയില്‍ ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച വൈക്കം ടൗണ്‍ നടേല്‍ ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയുടെ കൂദാശ കര്‍മം ശനിയാഴ്ച്ച വൈകിട്ട് ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടത്തി. എറണാകുളം-അങ്കമാലി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് ചക്യത്തിന്റെ മുഖ്യകാര്‍മികത്വത്തിലാണ് വെഞ്ചരിപ്പ് ചടങ്ങുകള്‍ നടത്തിയത്. ഭക്തി ഗാനാലാപനവും വിശുദ്ധ ഗ്രന്ഥം വായനയും സുഗന്ധദ്രവ്യങ്ങളും ഇടവക ജനങ്ങളുടെ കൂട്ടായ പ്രാര്‍ത്ഥനയും ചടങ്ങിന് ഭക്തിയുടെ നിറവേകി. വെഞ്ചരിപ്പ് കര്‍മത്തിനു ശേഷം നവീകരിച്ച ദേവാലയത്തില്‍ ബിഷപ്പ് മാര്‍ തോമസ് ചക്യത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ആദ്യ ദിവ്യബലി അര്‍പിച്ചു. പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ നാഴിയമ്പാറ, സഹവികാരി ഫാ. മാത്യു ഇഞ്ചക്കാട്ടുമണ്ണില്‍, ഫെറോന പള്ളി വികാരി ഫാ. ജോസഫ് തെക്കിനേന്‍, മുന്‍ വികാരിമാരായ ഫാ. ബെന്നി പാറേക്കാട്ടില്‍, ഫാ. പോള്‍ കല്ലുക്കാരന്‍, ഫാ. തോമസ് പാറേക്കാട്ടില്‍, ഫാ. ഫ്രാന്‍സിസ് അഴീക്കല്‍, സമീപ ഇടവക പള്ളിയിലെ വികാരിമാരായ ഫാ. ഹോര്‍മീസ് തോട്ടക്കര, ഫാ. ഷൈജു ഓട്ടോക്കാരന്‍, ഫാ. ജോസഫ് പള്ളിപ്പാട്ട്, ഫാ. ഏലിയാസ് ചക്യത്ത്, ഫാ. ജോസഫ് കണ്ണംമ്പുഴ, ഫാ. ജെയ്‌സണ്‍ ചിറപ്പടിക്കല്‍, ഫാ. എബിന്‍ കളപ്പുരയ്ക്കല്‍, ഫാ. ആന്റണി നടുവത്തുശ്ശേരി, ഫാ. ജോസഫ് കണിയാംപറമ്പില്‍ എന്നിവരും കാര്‍മികരായിരുന്നു. ചടങ്ങുകള്‍ക്ക് മദര്‍ വിമല്‍ ഗ്രേസ്, സിസ്റ്റര്‍ ആന്‍ മേരി, സിസ്റ്റര്‍ ആന്‍സി മാപ്പിളപറമ്പില്‍, നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ ജെയിംസ് പാലയ്ക്കന്‍, ട്രഷറര്‍ ജോസ് വി മാണിക്യത്ത്, ട്രസ്റ്റിമാരായ ജോസഫ് അലന്‍വില്ല, ജോസ് ചിറ്റേത്തുത്തറ, വൈസ് ചെയര്‍മാന്‍ റീജസ് തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.