Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്മനത്തുകര എന്‍എസ്എസ് കരയോഗം വിദ്യാര്‍ഥികളെ ആദരിച്ചു
11/06/2022
ചെമ്മനത്തുകര 1173-ാം നമ്പര്‍ എന്‍എസ്എസ് കരയോഗം വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണവും പഠനോപകരണ വിതരണവും പ്രസിഡന്റ് ശശിധരന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ചെമ്മനത്തുകര 1173-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് പുരസ്‌കാരവും കരയോഗത്തിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പഠോപകരണങ്ങളും പഠനമികവിന് അവാര്‍ഡുകളും വിതരണം ചെയ്തു. കരയോഗം ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം പ്രസിഡന്റ് ശശിധരന്‍ നായര്‍ പുഷ്പമംഗലം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രാകേഷ് ടി നായര്‍, വൈസ് പ്രസിഡന്റ് എം ഹരിഹരന്‍, ട്രഷറര്‍ രാധാകൃഷ്ണന്‍ നായര്‍ ചക്കാലയില്‍, ജോയിന്റ് സെക്രട്ടറി പി.സി ശ്രീകാന്ത്, അനൂപ് കുമാര്‍, വിജയകുമാര്‍, വനിതാ സമാജം പ്രസിഡന്റ് ഷീല അനില്‍കുമാര്‍, സെക്രട്ടറി മായാ രാജേന്ദ്രന്‍, സിന്ധു രമേശ്, സുശീല ബാബു, തങ്കമണി, വത്സല എന്നിവര്‍ പങ്കെടുത്തു.