Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പരിശീലനക്ലാസ് 16ന് നടക്കും.
15/04/2016

ട്രഷറി ഇടപാടുകളില്‍ ഈ സാമ്പത്തിക വര്‍ഷം മുതല്‍ ഉണ്ടാകുന്ന മാററങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള പരിശീലനക്ലാസ് 16ന് നടക്കും. ഡിപ്പാര്‍ട്ട്‌മെന്റല്‍ ഓഫീസര്‍മാര്‍ നല്‍കുന്ന അലോട്ട്‌മെന്റ് ലെറററുകള്‍ ഒഴിവാക്കി ഓണ്‍ലൈനായി ബി.ഐ.എം.എസ് വഴി കണ്ടിജന്റ് ബില്‍ സമര്‍പ്പിക്കുന്ന സംവിധാനം ട്രഷറി വിഭാഗത്തില്‍ നിലവില്‍ വരും. ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡി.ഡി.ഒമാര്‍ക്ക് ഉച്ചക്ക് രണ്ടിനും, മററ് സ്ഥാപനങ്ങളിലെ ഡി.ഡി.ഒമാര്‍ക്ക് ഉച്ചകഴിഞ്ഞ് 3.30നും വൈക്കം ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌ക്കൂളില്‍വെച്ച് പരിശീലനം നല്‍കും. വൈക്കം സബ്ട്രഷറിയുടെ പരിധിയില്‍ വരുന്ന ഡി.ഡി.ഒമാരോ അവരുടെ പ്രതിനിധികളോ പരിശീലന പരിപാടിയില്‍ പങ്കെടുക്കണമെന്ന് സബ്ട്രഷറി ഓഫീസര്‍ അറിയിച്ചു.