Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പാണ്ടിക്കരിയില്‍ ഭദ്രകാളി ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷികം ആഘോഷിച്ചു
11/06/2022
മൂത്തേടത്തുകാവ് പാണ്ടിക്കരിയില്‍ ശ്രീഭദ്രകാളി ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷികത്തോടനുബന്ധിച്ച് ക്ഷേത്രം തന്ത്രി ഇണ്ടംതുരുത്തിമനയില്‍ ഹരിഹരന്‍ നമ്പൂതിരി കലശപൂജ നടത്തുന്നു.

വൈക്കം: മൂത്തേടത്തുകാവ് പാണ്ടിക്കരിയില്‍ ശ്രീഭദ്രകാളി ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷികം ആഘോഷിച്ചു. ശനിയാഴ്ച രാവിലെ ദേവിക്ക് പ്രത്യേക പൂജകള്‍ നടത്തി. കലശാഭിഷേകം, തുലാഭാരം, അന്നദാനം, വലിയ ഗുരുതി, ഗണപതി ഹോമം, അഭിഷേകം എന്നിവ പ്രധാന ചടങ്ങുകള്‍ ആയിരുന്നു. ക്ഷേത്രം തന്ത്രി ഇണ്ടംതുരുത്തിമന ഹരിഹരന്‍ നമ്പൂതിരിയും രാജേഷ് പോറ്റിയും മുഖ്യകാര്‍മികരായിരുന്നു. ചടങ്ങുകള്‍ക്ക് ക്ഷേത്ര ഭാരവാഹികളായ ഷാജി പാണ്ടിക്കരി, അശോകന്‍ കൊച്ചുലോനങ്കരി, സുഗുണന്‍ പാണ്ടിക്കരി, ടി.എം അശോകന്‍, രാജപ്പന്‍ കോരച്ചിറ, വിശ്വംഭരന്‍ വിശ്വഭവനം എന്നിവര്‍ നേതൃത്വം നല്‍കി.